Connect with us

Hi, what are you looking for?

NEWS

കടവൂർ വടക്കേപുന്നമറ്റം മേഖലയിൽ ഇന്നലെയും കാട്ടാനകൾ ഇറങ്ങി

പോത്താനിക്കാട് : കടവൂർ, വടക്കേപുന്നമറ്റം പ്രദേശങ്ങളിൽ വീണ്ടും കാട്ടാനകൾ ഇറങ്ങി കൃഷികൾ നശിപ്പിച്ചു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ വടക്കേപുന്നമറ്റം പള്ളിക്ക് സമീപം എനാനിക്കൽ ജോഷി, അടപ്പൂർ ജോണി എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്. സമീപവാസികളായ ഇരുവരുടെയും റബ്ബർ തോട്ടങ്ങളിലെ കന്നാര, പ്ലാവ്, റബ്ബർ തുടങ്ങിയവ ആനകൾ തിന്നുകയും, ചവിട്ടി മെതിക്കുകയും ചെയ്‌തു. നൂറുകണക്കിന് കന്നാരകൾ ഇളകി പറിഞ്ഞു പോയിട്ടുണ്ട്. രണ്ട് പ്ലാവുകളുടെ ശിഖരങ്ങൾ ഒടിച്ചാണ് ചക്കകൾ തിന്നതെന്ന് പറമ്പുടമകൾ പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷമായി ഒറ്റക്കണ്ടം, മുള്ളരിങ്ങാട്, ചാത്തമറ്റം, വടക്കേപുന്നമറ്റം, പുതകുളം, കടവൂർ, നാലാംബ്ലോക്ക് മേഖലകളിലെല്ലാം മാസത്തിൽ രണ്ടും മൂന്നും തവണ കാട്ടാനകൾ ഇറങ്ങി കൃഷികൾ നശിപ്പിക്കുന്നുണ്ടത്രെ. ഈ പ്രദേശങ്ങളിൽ കുരങ്ങ്, കാട്ടുപന്നി, മുള്ളൻപന്നി, തുടങ്ങിയവയും കൃഷികൾ നശിപ്പിക്കാറുണ്ട്. കർഷകർ ഫോറസ്ററ് ഓഫിസർമാരെ വിളിച്ചു പരാതി പറഞ്ഞാൽ പലപ്പോഴും അവർ പ്രതികരിക്കാറില്ലെന്നും പരക്കെ ആക്ഷേപമുണ്ട്.

You May Also Like

NEWS

പോത്താനിക്കാട് : കടവൂർ, വടക്കേപുന്നമറ്റം പ്രദേശങ്ങളിൽ വീണ്ടും കാട്ടാനകൾ ഇറങ്ങി കൃഷികൾ നശിപ്പിച്ചു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ വടക്കേപുന്നമറ്റം പള്ളിക്ക് സമീപം എനാനിക്കൽ ജോഷി, അടപ്പൂർ ജോണി എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്....

ACCIDENT

പോത്താനിക്കാട് : കക്കടാശ്ശേരി-കാളിയാര്‍ റോഡില്‍ പൈങ്ങോട്ടൂര്‍ ആയങ്കര മൃഗാശുപത്രിക്ക് സമീപം സ്വകാര്യ ബസും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. മകളുടെ ഭര്‍ത്താവിനും കൊച്ചുമകള്‍ക്കും പരുക്കേറ്റു. കോഴിപ്പിള്ളി പാറച്ചാലിപ്പടി കുര്യപ്പാറ...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 22.10 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്....

NEWS

പോത്താനിക്കാട് : എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രഭാത ഭക്ഷണ പദ്ധതി ആരംഭിച്ചു. സ്കൂൾ കുട്ടികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കിയാണ് പരിപാടി ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 25 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കും. പോത്താനിക്കാട്...

CHUTTUVATTOM

കോതമംഗലം : യാക്കോബായ സുറിയാനി സഭയുടെ നവാഭിഷിക്താനായ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവക്ക് പോത്താനിക്കാട് പരിസരത്തെ വിവിധ പള്ളികളുടെ നേതൃത്വത്തിൽ സ്വീകരണവും തുടർന്ന് അനുമോദന സമ്മേളനവും നടത്തി. വെകിട്ട് 4.30-ന്...

CRIME

കോതമംഗലം : വീടിന്റെ വാതിൽ തീയിട്ട് നശിപ്പിച്ച് മോഷണം നടത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് തടവും പിഴയും വിധിച്ചു. കുളപ്പുറം മാടവന ജോഷി (48) യെയാണ് ശിക്ഷിച്ചത്. 2024 ഏപ്രിൽ മാസത്തിൽ രജിസ്റ്റർ...

ACCIDENT

കോതമംഗലം : പോത്താനിക്കാട്ട് നിയന്ത്രണംവിട്ട ടിപ്പർ ലോറി നിർ ത്തിയിട്ടിരുന്ന കാറ് തകർത്ത് സമീപത്തെ കടയില് ഇടിച്ചു നിന്നു. പോത്താനിക്കാട് പൊലിസ് സ്റ്റേഷന് സമീപം തിങ്കളാഴ്‌ച വൈകിട്ടാണ് അപകടം ഉണ്ടായത്. കോതമംഗലത്ത് ദേശീയപാത...

ACCIDENT

കോതമംഗലം: കാസർകോഡ് എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പോത്താനിക്കാട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കാസർഗോഡ് എ ആർ ക്യാമ്പിലെ അസി.എം റ്റി ഒ സജി മാത്യു വാണ്...

CRIME

പോത്താനിക്കാട്: പോത്താനിക്കാട് വീടിന് തീവച്ച കേസിൽ പ്രതി അറസ്റ്റിൽ . പൈങ്ങോട്ടൂർ ആയങ്കര പറക്കാട്ട് വീട്ടിൽ ബേസിൽ ബെന്നി (22) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കേപ്പടി ഭാഗത്തുള്ള പോഞ്ചാലി ശിവന്റെ വീടിനാണ്...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് സ്വദേശിയെ യുഎഇയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. യുഎഇ ഉമ്മുല്‍ഖുവൈനിലെ താമസസ്ഥലത്താണ് പോത്താനിക്കാട് മറ്റത്തില്‍ ആല്‍ബിന്‍ സ്‌കറിയയെ (38) വ്യാഴാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഉമ്മുല്‍ഖുവൈന്‍ ഷെയ്ഖ് ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍...

CRIME

പോത്താനിക്കാട് : അമ്പലത്തിലെ ഭണ്ഡാരമോഷ്ടാവ് അറസ്റ്റിൽ . പോത്താനിക്കാട് മാവുടി അപ്പക്കൽ വീട്ടിൽ പരീത് (അപ്പക്കൽ പരീത് 59) നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവാണിയൂർ കുംഭ പ്പിള്ളി അമ്പലം, മോനിപ്പിള്ളി...

CRIME

പോത്താനിക്കാട് : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുവാറ്റുപുഴ ആവോലി തലപ്പിള്ളി വീട്ടിൽ അമൽരാജ് (31) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റ ഭാഗമായി ജില്ലാ...

error: Content is protected !!