കോതമംഗലം: തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂളിൽ വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. പി ടി എ പ്രസിഡന്റ് അഡ്വക്കേറ്റ് രാജേഷ് രാജൻ അധ്യക്ഷത വഹിച്ചു പ്രശസ്ത കവി കെ സച്ചിദാനന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ദർശനങ്ങളെ ആകെ തന്റെ കവിതകളിൽ ദീപ്തം ആക്കി അവതരിപ്പിച്ച കവിയാണ് വിഷ്ണുനാരായണൻ നമ്പൂതിരി. എളിമയുള്ള ജീവിതവും ഉന്നതമായ ചിന്തയും സാഹിത്യലോകത്ത് അദ്ദേഹത്തെ അദ്വിതീയനാക്കി. സമർപ്പണ ആത്മകം ആയ ഒരു യജ്ഞം ആയിരുന്നു അദ്ദേഹത്തിന് കവിതയും ജീവിതവും സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. സ്കൂൾ ഹെഡ്മിസ്ട്രസ് സി.എസ് രാജലക്ഷ്മി ആമുഖ പ്രഭാഷണം നടത്തി, അധ്യാപകരായ എൻ എസ് സുമേഷ് കൃഷ്ണൻ, ഹേമ ജി കർത്താ, ഗ്രീഷ്മ ശാന്തിനി ഗീതു എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളായ ശിവ ഗോവിന്ദ് സ്വാഗതവും അഭിഷേക നന്ദിയും പറഞ്ഞു.
