മുവാറ്റുപുഴ : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുളവൂർ പായിപ്ര സൊസൈറ്റിപ്പടി ഭാഗത്ത് ചൂരച്ചിറയിൽ വീട്ടിൽ വിഷ്ണു ദേവ് (23) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ജില്ലാ പോലിസ് മേധാവി വിവേക് കുമാറിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. മുവാറ്റുപുഴ, കുറുപ്പംപടി, കോതമംഗലം, പുത്തൻകുരിശ് സ്റ്റേഷനുകളിലായി പോക്സോ, കവർച്ച ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ ഇയാളെ മൂവാറ്റുപുഴ ഇൻസ്പെക്ടർ സി.എൻ.രാജേഷിന്‍റെ നേതൃത്വത്തിലാണ് അറസ്‌റ്റ് ചെയ്തത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 72 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു. 36 പേരെ നാടുകടത്തി.
