കോതമംഗലം : പച്ചക്കറി കയറ്റിവന്ന പിക്ക് അപ്പ് വാൻ കോതമംഗലത്ത് മീഡിയനിൽ ഇടിച്ച് മറിഞ്ഞു. ഇന്ന് വെളുപ്പിനെ മൂന്നരയോടെയായിരുന്നു അപകടം. മൂന്നാറിൽ നിന്ന് പച്ചക്കറിയുമായി വന്ന പിക്ക് അപ്പ് വാൻ കോതമംഗലത്ത് കോഴിപ്പിള്ളിക്കവലയിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. മീഡിയനിൽ ഇടിച്ചവാൻ റോഡിൽ മറിയുകയായിരുന്നു. പച്ചക്കറി സാധനങ്ങളുമായി പാലയിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

രണ്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ആർക്കും പരിക്കുകളില്ല. കോതമംഗലം പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. പോലീസ് ഉദ്യോഗസ്ഥരായ ഡാൻ്റി, സുനിൽ, ദിലീപ് എന്നിവർ നേതൃത്വം നൽകി. റോഡിൽ മറിഞ്ഞു കിടന്ന വാഹനം ക്രെയ്ൻ ഉപയോഗിച്ചാണ് പൊക്കി മാറ്റിയത്.


























































