കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിൽ 2 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 10,9 വാർഡുകളിലെ മൂടനാട്ട്കാവ് – ചരമ റോഡ്, കാഞ്ഞിരക്കാട് – പൂമറ്റം റോഡ്,
എന്നീ 2 റോഡുകളുടെ നവീകരണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 2 റോഡുകൾക്ക് 12 ലക്ഷം രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്. റോഡുകളുടെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല മോഹനൻ,വൈസ് പ്രസിഡൻ്റ് എ എസ് ബാലകൃഷ്ണൻ,വാർഡ് മെമ്പർമാരായ ശ്രീകല സി,പി വി മോഹനൻ,ഉമൈബ നാസർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
