കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിനെ ബാല സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മലാ മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ വാരപ്പെട്ടി പഞ്ചായത്തിനെ ബാല സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചു. ലളിതകലാ അക്കാദമിയുടെ അംഗമായി തെരഞ്ഞെടുക്കപ്പെട്ട മനോജ് നാരായണനെ ചടങ്ങിൽ എം എൽ എ ആദരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ എസ് ബാലകൃഷ്ണൻ, പഞ്ചായത്ത് മെമ്പർമാരായ പി വി മോഹനൻ,ഉമൈബ നാസർ,സവിതാ ശ്രീകാന്ത്,എയ്ഞ്ചൽ മേരി ജോബി,ശ്രീകല സി,ബിപിസി പി ജ്യോതിഷ്,മുൻ ബിപിസി എസ് എം അലിയാർ,ഹെഡ്മാസ്റ്റർ ജോസ് മാനുവൽ,പി ടി എ പ്രസിഡൻ്റ് നൗഷാദ് ടി കെ,സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എം ജി രാധാകൃഷ്ണൻ, അനിത റ്റി മർക്കോസ്,ഇംപ്ലിമെൻ്റിംഗ് ഓഫീസർ പി അലിയാർ തുടങ്ങിയവർ പങ്കെടുത്തു.