കോതമംഗലം : വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആൻറണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പഞ്ചായത്ത് ഓഫീസ് മന്ദിരത്തിലെ ഒന്നാം നിലയുടെ ഉദ്ഘാടനം മന്ത്രി എ സി മൊയ്തീൻ നിർവഹിച്ചു. ഐ എസ് ഒ സർട്ടിഫിക്കറ്റ് നേടി ഓഫീസ് പ്രവർത്തനം തിട്ടപ്പെടുത്തി ജനങ്ങൾക്ക് സേവനങ്ങൾ കൃത്യമായി എത്തിക്കുന്നതിനും കാലതാമസം ഒഴിവാക്കുന്നതിനും വാരപ്പെട്ടി പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്, ഇത്തരം സംവിധാനങ്ങൾക്ക് ആവശ്യമായ സൗകര്യം ഉണ്ടായിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇത് പരിഹരിക്കാൻ കോതമംഗലം എം എൽ എ ശ്രീ ആൻ്റണി ജോണിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 14 ലക്ഷം രൂപ മുതൽമുടക്കി നിർമ്മാണം പൂർത്തീകരിച്ച ഒന്നാം നിലകെട്ടിടത്തിൻ്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എ സി മൊയ്തീൻ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ലൈഫ് ഭവനപദ്ധതി ഭൂരഹിതർക്ക് ഭൂമി വാങ്ങുന്നതിനുള്ള ഫണ്ടു വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഡോളികുര്യാക്കോസ് നിർവഹിച്ചു.
പഞ്ചായത്തിലെ ബില്ലുമായി ബന്ധപ്പെട്ട് ദൈനംദിന കാര്യങ്ങൾ സുഗമമാക്കുവാൻ വേണ്ടി
സജ്ജീകരിക്കുന്ന സ്യൈപ്പിംഗ് മെഷീൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം നിർവ്വഹിച്ചു. മറ്റേത് വകുപ്പിൽ നിന്നും ഭണ്ട് വെട്ടിക്കുറച്ചാലും തദ്ദേശ സ്ഥാപനങ്ങളുടെ ഒരു രൂപ പോലും വെട്ടിക്കുറക്കുകയില്ലായന്നും ഇതുവരെയുള്ള എല്ലാ ഫണ്ടുകളും ഏപ്രിൽ മാസത്തിനുള്ളിൽ നൽകുമെന്നും, മന്ത്രി എ.സി മൊയ്ദീൻ 25 രൂപക്ക് ഊണ് ലഭ്യമാക്കുന്ന ഹോട്ടൽ, മൊട്ടക്കോഴി യൂണിറ്റ്, തുടങ്ങി 12 ഇന കർമ്മ പരിപാടി തദ്ദേശ സ്ഥാപനങ്ങൾ വഴി നാപ്പിലാക്കും അതുവഴി നിരവതി തൊഴിലവസരങ്ങൾ ഉണ്ടാവുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. എം എൽ എ ആൻ്റണി ജോണിൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നിർമ്മലാ മോഹനൻ സ്വാഗതം പറഞ്ഞു.
വൈസ് പ്രസിഡണ്ട് എ എസ് ബാലകൃഷ്ണൻ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എബി എബ്രഹാം ,ഒ ഇ അബ്ബാസ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉമൈബ നാസർ ക്ഷേമകാര്യകമ്മിറ്റി ചെയർമാൻ പി വി മോഹനൻ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബിത ശ്രീകാന്ത് വാർ മെമ്പർമാരായ ഡയാന റോബി, ചെറിയാൻ ദേവസി, എയ്ഞ്ചൽ മേരി ജോബി, കെ എ ബിനോദ് , ബിന്ദു ശശി, ശ്രീകല സി , മാത്യു കെ ഐസക് തുടങ്ങിയവരും സിപിഎം കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് സിപിഐ പ്രതിനിധി എം ഐ കുര്യാക്കോസ് ബിജെപിയുടെ പ്രതിനിധിയായ വിജയകുമാർ
തുടങ്ങിയവർ ആശംസകൾ നേർന്നു. പഞ്ചായത്ത് സെക്രട്ടറി ശ്രീ കെ അനിൽകുമാർ നന്ദിയും പറഞ്ഞു.
You must be logged in to post a comment Login