കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് വാർഡ് 9 ൽ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് പണി പൂർത്തീകരിച്ച എളങ്ങവം ഷാപ്പുംപടി വെയ്റ്റിങ്ങ് ഷെഡിൻ്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ എസ് ബാലകൃഷ്ണൻ സ്വാഗതവും,എം ഒ എൽദോസ് നന്ദിയും പറഞ്ഞു.
