കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വാരപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച ലബോറട്ടറിയുടെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലിം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല മോഹൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ എസ് ബാലകൃഷ്ണൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എബി എബ്രഹാം, ബിന്ദു ജയകുമാർ,വാർഡ് മെമ്പർ കെ എ വിനോദ്,മെഡിക്കൽ ഓഫീസർ മാത്യു എം ജോസഫ്,ഡോക്ടർ സഞ്ജു പോൾ തുടങ്ങിയവർ പങ്കെടുത്തു.
