കവളങ്ങാട് : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാരപ്പെട്ടി മൈലൂരിൽ എൽഡിഎഫ് സ്ഥാനാർഥി ഷിബു വർക്കി നാമ നിർദേശ പത്രിക സമർപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ പി അനിൽ കുമാറിനാണ് പത്രിക നൽകിയത്. ആന്റണി ജോൺ എംഎൽഎ, സിപിഐ എം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, മനോജ് നാരായണൻ, എം പി വർഗീസ്, കെ സി അയ്യപ്പൻ, നിർമ്മല മോഹനൻ , എ ആർ അനി, എ എസ് ബാലകൃഷ്ണൻ , വി കെ റെജി, ദിവ്യ സലി തുടങ്ങിയവരും സ്ഥാനാര്‍ഥിയോടൊപ്പം ഉണ്ടായിരുന്നു.
