പോത്താനിക്കാട് : വണ്ണപ്പുറം സ്വദേശിയായ വിദ്യാർത്ഥി കാനഡയിലുണ്ടായ ബോട്ടപകടത്തിൽ മരണപ്പെട്ടു. പറയ്ക്കനാൽ സന്തോഷിന്റെ മകൻ എബിൻ സന്തോഷ് (21 ) ആണ് മരണമടഞ്ഞത്. കാനഡയിലെ ജോർജിയൻ കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരുന്നു. മാതാവ് ഷൈനി സന്തോഷ് തീക്കോയി ഒട്ടലാങ്കൽ കുടുംബാംഗമാണ്.(മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ ,വണ്ണപ്പുറം ). സഹോദരങ്ങൾ :ആൽബിൻ (വൈദിക വിദ്യാർത്ഥി ,കോതമംഗലം രൂപത ) ബിബിൻ ,സെലിൻ (ഇരുവരും വിദ്യാർത്ഥികൾ,ജയ്‌റാണി പബ്ലിക് സ്കൂൾ ,കാളിയാർ ).
