എറണാകുളം: വടാട്ടുപാറയിലെ പട്ടയ പ്രശ്നത്തിൽ വനം വകുപ്പിനെക്കൊണ്ട് അനുഭാവപൂർവമായ നടപടി സ്വീകരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വടാട്ടുപാറയിലെ കർഷകസംഘം പ്രതിനിധികൾ അന്റണി ജോൺ എം എൽ എക്കും കളക്ടർ ജാഫർ മാലിക്ക് ഐ എ എസിനുമൊപ്പം വനം മന്ത്രി എ കെ ശശീന്ദ്രനെ സന്ദർശിച്ച് നിവേദനം കൈമാറി. കർഷക സംഘം വില്ലേജ് സെക്രട്ടറി ബെന്നി കുര്യൻ, പ്രസിഡന്റ് ഷിബി പി ജെ, ട്രഷറർ അനീഷ് യു എസ്,സി പി ഐ എം ലോക്കൽ സെക്രട്ടറി കെ എം വിനോദ് എന്നിവർ സന്നിഹിതരായിരുന്നു.
