നെല്ലിക്കുഴി ; ഒന്നാം ക്ലാസിലെ ഗണിത പഠനം ആയാസ രഹിതവും രസകരവുമാക്കാന്‍ കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂളില്‍ ”ഉല്ലാസ ഗണിത”ത്തിന് തുടക്കം കുറിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം ആസിയ അലിയാര്‍ ഉല്ലാസ ഗണിതം പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് അബുവട്ടപ്പാറ അദ്ധ്യക്ഷത വഹിച്ചു. സ്ക്കൂള്‍ ഹെഡ്മിസ്ട്രിസ് സൈനബ എ.കെ പദ്ധതി വിശദീകരിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി സമഗ്ര ശിക്ഷകേരളയുടെ ആഭിമുഖ്യത്തില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി കള്‍ക്ക് ആധുനിക വിദ്യാഭ്യാസവും അക്കാദമിക് മുന്നേറ്റവും ലക്ഷ്യം വച്ചാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഉല്ലാസ ഗണിതം പദ്ധതി ആരംഭിച്ചത്. കൂട്ടുകാരോടൊപ്പം കളിച്ച് പഠിക്കാനാണ് ഉല്ലാസ ഗണിതം പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. ഇതിന് ആവശ്യമായ പഠനോപകരണങ്ങളും കളികോപ്പുകളും സ്ക്കൂളില്‍ ലഭ്യമാക്കിയിട്ടുണ്ട് കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുളള വര്‍ണ്ണ കളറുകളിലുളള കളികോപ്പുകള്‍ കുട്ടികള്‍ക്ക് നല്‍കിയാണ് ഉല്ലാസഗണിതം ആന്ദകരമാക്കി കുട്ടികളിലെ ഗണിതമികവ് ഉറപ്പ് വരുത്തുന്നത്. സ്ക്കൂള്‍ അധ്യാപകരായ റ്റി.എ അബൂബക്കര്‍ ,ബൈജു രാമകൃഷ്ണന്‍,സജ്ന സി.എം തുടങ്ങിയവര്‍ നേതൃത്വം നല്‍കി
You May Also Like
NEWS
കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...
NEWS
കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...
NEWS
കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...
NEWS
നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...
You must be logged in to post a comment Login