Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലത്ത് രണ്ട് അപകടങ്ങളിലായി രണ്ടുപേര്‍ മരിച്ചു

കോതമംഗലം: കോതമംഗലത്ത് രണ്ട് അപകടങ്ങളിലായി രണ്ടുപേര്‍ മരിച്ചു. കോതമംഗലം നേര്യമംഗലത്ത് പിക്കപ്പ് വാന്‍ മരത്തിലിടിഞ്ഞ് മറിഞ്ഞ് തമിഴ്‌നാട് സ്വദേശിയും നെല്ലിക്കുഴിയില്‍ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു. തമിഴ്‌നാട് വിരുതനഗര്‍ സ്വദേശി വിഘ്‌നേഷ് പ്രഭു (30), നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിന് സമീപം പുളിമൂട്ടില്‍ ഇബ്രാഹിമിന്റെ ഭാര്യ കദീജ (65) എന്നിവരാണ് മരിച്ചത്. നേര്യമംഗലത്ത് ഇന്നലെ രാവിലെ 11.45ന് ചെമ്പന്‍കുഴി ഷാപ്പുംപടിക്ക് സമീപത്തെ വളവിലായിരുന്നു അപകടം. വിഘ്‌നേഷ് വാഹനത്തിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. ഊന്നുകല്‍ പോലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചിരുന്നു. ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. കൊച്ചിയില്‍ നിന്ന് പടക്കവും കമ്പിത്തിരിയുമായി ഇടുക്കി ഭാഗത്തേക്ക് പോവുകയായിരുന്നു പിക്കപ്പ്. വാഹനത്തില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

നെല്ലിക്കുഴിയില്‍ ശനിയാഴ്ച രാവിലെ ആറിന് കനാല്‍ പാലത്തിന് സമീപമായിരുന്നു ബൈ ക്കിടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റ അപകടം. ഗുരുതരമായി പരിക്കേറ്റ കദീജ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. കബറടക്കം നടത്തി. മക്കള്‍: സുബൈദ, സുബൈര്‍. മരുമക്കള്‍: സലീം മിസ്ബാഹി, റഷിദ.

 

You May Also Like

ACCIDENT

പോത്താനിക്കാട് : ടയർ കടയിൽ പരിശോധനയ്ക്കായി കൊണ്ടു വന്ന കാർ നിയന്ത്രണംവിട്ട് മൂന്നു വാഹനങ്ങളിൽ ഇടിച്ച് റോഡിലേക്കുമറിഞ്ഞു. ആർക്കും പരിക്കില്ല.പോത്താനിക്കാട് സെയ്ന്റ് തോമസ് ആശുപത്രിക്കുസമീപം ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ടയർ കടയിൽ എത്തി...

ACCIDENT

കോതമംഗലം: ദേശീയ പാതയില്‍ കാരക്കുന്നം ഭാഗത്ത് ഓട്ടോറിക്ഷയ്ക്ക് കുറുകെ നായ വട്ടംചാടി നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പരീക്കണ്ണി വള്ളക്കടവ് കാരക്കാട്ട് ബൈജു (50) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട്...

ACCIDENT

കോതമംഗലം: നേര്യമംഗലത്ത് ജീപ്പും ബോലോറയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ എട്ടു മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. ബൈസണ്‍ വാലിയില്‍ നിന്നും വന്ന ജീപ്പും കോതമംഗലം ഭാഗത്ത് നിന്നും വന്ന ബോലോറയുമായി കൂട്ടിയിടിച്ചാണ് അപകടം...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് സ്വകാര്യ ബസും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് അപകടം. പോത്താനിക്കാട് ആയങ്കര ഭാഗത്ത് ശനിയാഴ്ച രാവിലെ 8ഓടെയുണ്ടായ അപകടത്തില്‍ 8ഓളം പേര്‍ക്ക് പരിക്ക്. കളിയാര്‍ ഭാഗത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന സ്വകാര്യബസും...

ACCIDENT

പോത്താനിക്കാട്: സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. കടവൂര്‍ മലേക്കുടിയില്‍ ബിജു(43) ആണ് ശനിയാഴ്ച രാത്രി തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കക്കടാശ്ശേരി-കാളിയാര്‍...

ACCIDENT

പോത്താനിക്കാട് : കക്കടാശ്ശേരി-കാളിയാര്‍ റോഡില്‍ പൈങ്ങോട്ടൂര്‍ ആയങ്കര മൃഗാശുപത്രിക്ക് സമീപം സ്വകാര്യ ബസും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. മകളുടെ ഭര്‍ത്താവിനും കൊച്ചുമകള്‍ക്കും പരുക്കേറ്റു. കോഴിപ്പിള്ളി പാറച്ചാലിപ്പടി കുര്യപ്പാറ...

ACCIDENT

നേര്യമംഗലം: കോതമംഗലം-നേര്യമംഗലം റോഡില്‍ രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലില്‍ ഇടിച്ച് തലകീഴായ് മറിഞ്ഞ് അപകടം. നെല്ലിമറ്റം മില്ലുംപടിയില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ ആംബുലന്‍സ്...

ACCIDENT

കോതമംഗലം:കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ കുത്തുകുഴിയിലുണ്ടായ വാഹനാപകടത്തിൽ മുരിക്കാശ്ശേരി പൂമാങ്കണ്ടം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. പൂമാങ്കണ്ടം സ്വദേശി അമ്പഴത്തുങ്കൽ നിഖിൽ സെബാസ്റ്റ്യൻ(23) ആണ് മരണപ്പെട്ടത്. എറണാകുളത്തെ ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് വരുന്ന വഴി ശനി...

ACCIDENT

കോതമംഗലം :നീണ്ടപാറ പള്ളിയിലേക്ക് പോകുകയായിരുന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു.നീണ്ടപാറ പരേതനായ ആന്റണി ഭാര്യ സെലിൻ (70) സംഭവസ്ഥലത്തു തന്നെ അന്തരിച്ചു. പരേത പെരിങ്ങഴ നാമറ്റത്തിൽ(പൊരുന്നേടം) കുടുംബാംഗം.സംസ്കാരം  ശനി ഉച്ചകഴിഞ്ഞു 2.30 ന് സെന്റ്...

ACCIDENT

കോതമംഗലം: നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലിടിച്ചകാർ താഴ്ചയിലേക്ക് മറിഞ്ഞു. കോതമംഗലത്ത് തങ്കളം-കോഴിപ്പിള്ളി ബൈപ്പാസില്‍ ഇന്നലെ (വെള്ളിയാഴ്ച) വൈകുന്നേരമാണ് അപകടം നടന്നത്.തങ്കളംഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് കുരൂര്‍തോടിന് സമീപം താഴ്ചയിലേക്ക് മറിഞ്ഞത്.പാലത്തിന്റെ കൈവരിയുടെ ഭാഗം തകര്‍ന്നിട്ടുണ്ട്.മറിയുന്നതിന് മുമ്പ്...

CHUTTUVATTOM

കോതമംഗലം – കവളങ്ങാടിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്; പരിക്കേറ്റയാളെ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ കാറിലാണ് ആശുപത്രിയിലെത്തിച്ചത്. കോതമംഗലത്ത് നിന്ന് നേര്യമംഗലം ഭാഗത്തേക്ക് ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന കാറും...

CHUTTUVATTOM

പിണ്ടിമന : റെഡ് ക്രോസ് സൊസൈറ്റി പിണ്ടിമന വില്ലേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ പായസ മേള നടത്തി. പിണ്ടിമന കദളിപ്പറമ്പിൽ സന്തോഷ്, ഭാര്യ ജിഷ എന്നിവർക്ക് ധർമ്മഗിരി ആശുപത്രി ജംഗ്ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ അതിഗുരുതരമായി...

error: Content is protected !!