പോത്താനിക്കാട്: മോട്ടോര്‍ പമ്പ് മോഷ്ടിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കടവൂര്‍ പൈങ്ങോട്ടൂര്‍ അമ്പാട്ടുപാറ കോട്ടക്കുടിയില്‍ തോമസ് കുര്യന്‍ (22), മഠത്തുംപടിയില്‍ രാഹുല്‍ (25) എന്നിവരെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിലില്‍ പോത്താനിക്കാട് ആനത്തുഴി ഭാഗത്തുള്ള പുരയിടത്തിലെ കിണറ്റിന്‍കരയില്‍ വച്ചിരുന്ന മോട്ടോര്‍ പമ്പാണ് മോഷണം ചെയ്തത്. മോഷ്ടിച്ച മോട്ടോര്‍ പമ്പ് ആക്രിക്കടയില്‍ വില്‍പ്പന നടത്തി കിട്ടിയ തുക ഇരുവരും പങ്കിട്ടെടുക്കുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ ബ്രിജുകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ്. ഐമാരായ കെ.കെ. ഷെബാബ്, സാജു പോള്‍, എം.എസ്. മനോജ്, വി.സി.സജി, എ എസ് ഐ റ്റി.കെ.ബിജു, എസ് സിപിഒ സനൂപ്, സി പി ഒ ജിംസ് എന്നിവരാണ് ഉണ്ടായിരുന്നത്.
