കോതമംഗലവുമായി അടുത്ത ബന്ധമുള്ള യുവാവ് മാള്‍ട്ട ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി

മാൾട്ട : യൂറോപ്യന്‍ യൂണിയനിലെ രാജ്യമായ മാള്‍ട്ടയുടെ ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്‌ കോതമംഗലവുമായി വേരുകളുള്ള സിറില്‍ മാത്യു എന്ന യുവാവ്. നെല്ലിമറ്റം MBITS എഞ്ചിനീയറിങ് കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ സിറില്‍ സ്‌കൂള്‍ കാലഘട്ടത്തില്‍ സജീവമായി ക്ലബ് ക്രിക്കറ്റിലുണ്ടായിരുന്നു. …

Read More

അക്വാറ്റിക് ചാംപ്യൻഷിപ്പിൽ പുരുഷ -വനിതാ വിഭാഗത്തിൽ മാർ അത്തനേഷ്യസ് കോളേജ് ജേതാക്കളായി.

കോതമംഗലം : 35-മത് മഹാത്മാഗാന്ധി സർവകലാശാല അക്വാറ്റിക് ചാംപ്യൻഷിപ്പിൽ പുരുഷ -വനിതാ വിഭാഗത്തിൽ മാർ അത്തനേഷ്യസ് കോളേജ് ജേതാക്കളായി. പുരുഷ വിഭാഗത്തിൽ പാലാ സെന്റ്. തോമസ് കോളേജു രണ്ടാം സ്ഥാനവും, ആലുവ യൂ. സി. കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ …

Read More

കരാട്ടെ ചാമ്പ്യൻഷിപ്പിൽ കോതമംഗലം റോട്ടറി ക്ലബ്‌ ഓവറോൾ ജേതാക്കളായി.

കോതമംഗലം: എറണാകുളം ജില്ലാ കരാട്ടെ-ദൊ അസോസിയേഷൻ പെരുമ്പാവൂർ, വെങ്ങോല പൂനൂർ മഹാദേവ മണ്ഡല ആഡിറ്റോറിയത്തിൽ ഒക്ടോബർ 5,6 തീയതികളിൽ സംഘടിപ്പിച്ച 40-മത് എറണാകുളം ജില്ലാ ജൂനിയർ, സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ടു വിഭാഗങ്ങളിലും കോതമംഗലം റോട്ടറി ക്ലബ്‌ ഓവറോൾ ജേതാക്കളായി. റോട്ടറി …

Read More

റോളർ സ്കേറ്റിംഗ് ചാംപ്യൻഷിപ്പ് മത്സരം ആന്റണി ജോൺ MLA ഫ്ലാഗ് ഓഫ് ചെയ്തു.

കോതമംഗലം: എറണാകുളം ജില്ലാ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിലെ റോഡ് മത്സരങ്ങൾ കോതമംഗലം കാക്കനാട് ബൈപാസിൽ ശ്രീ ആന്റണി ജോൺ MLA ഫ്ലാഗ് ഓഫ് ചെയ്തു. കോതമംഗലം, വാഴക്കുളം കാർമൽ പബ്ലിക് സ്കൂൾ, ചാവറ ഇന്റർനാഷണൽ അക്കാദമി അസ്സീസ്സി വിദ്യാനികേതൻ ചെമ്പുമുക്ക് എന്നിവിടങ്ങളിൽ …

Read More

ക്രോസ് കൺട്രി ചാമ്പ്യൻ ഷിപ്പിൽ കോതമംഗലം എം. എ. കോളേജ് ജേതാക്കൾ

കോതമംഗലം : മഹാത്മാ ഗാന്ധി സർവകലാശാല ക്രോസ് കൺട്രി ചാമ്പ്യൻ ഷിപ്പിൽ, തുടർച്ചയായ നാലാം തവണയും പുരുഷ വിഭാഗത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ജേതാക്കളായി. വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജ് ഒന്നാമതെത്തി . കാഞ്ഞിരപ്പള്ളി എസ്. ഡി. കോളേജും, …

Read More

ഭൂതത്താൻകെട്ട് മഡ് റേസിൽ മിന്നും താരമായി കോതമംഗലം സ്വദേശി അതുൽ തോമസ്.

കോതമംഗലം : സാഹസികതയുടെ പ്രതീകമായ ഫോർ വീലർ മഡ് റേസ് ഇന്നലെ ഭൂതത്താൻകെട്ടിൽ നടന്നു. വിവിധ കാറ്റഗറികളിലായി നൂറോളം വാഹനങ്ങളാണ് മത്സരത്തിൽ മാറ്റുരച്ചത്. എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും, ഭൂതത്താൻകെട്ട് ഡി എം സി യുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭൂതത്താൻകെട്ട് …

Read More

കോട്ടപ്പടി ഫുട്‌ബോൾ അക്കാദമിയുടെ മൂന്നാം വാർഷികാഘോഷം നടന്നു.

കോട്ടപ്പടി : കോട്ടപ്പടി ഫുട്‌ബോൾ അക്കാദമി വാർഷികാഘോഷവും ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കലും നടത്തി. കോട്ടപ്പടി മാർ ഏലിയാസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എം.കെ. വേണു ഉദ്ഘാടനം ചെയ്തു. പ്രശസ്‌ത ക്രിക്കറ്റ് പ്ലെയർ ബേസിൽ തമ്പി മുഖ്യാതിഥിയായിരുന്നു. …

Read More

മുവാറ്റുപുഴയിൽ നിന്നും ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ കുപ്പായത്തിലേക്ക്; ഇനി റഷ്യയിലേക്ക്.

മുവാറ്റുപുഴ : മലയാളികൾക്ക് അഭിമാനമായി ഇതാ ഒരു ഇന്ത്യൻ ഫുട്ബോൾ താരം കൂടി. മുവാറ്റുപുഴ സ്വദേശി കല്ലിൽമൂട്ടിൽ മുജീബിന്റേയും, നസ്രീനയുടെയും മകനായ മുഹമ്മദ്‌ റാഫിയാണ് ഇനി ഇന്ത്യൻ കുപ്പായത്തിൽ നാടിന് അഭിമാനമാകാൻ പോകുന്നത്. ജൂൺ ആദ്യവാരം റഷ്യയിൽ വച്ചു നടക്കുന്ന ഗ്രനാക്ടിന് …

Read More

കോട്ടപ്പടി ഫുട്ബോൾ അക്കാദമിയുടെ മൂന്നാം വാർഷികം ജൂൺ രണ്ടിന് ; മുഖ്യാതിഥിയായി ഇന്ത്യൻ ക്രിക്കറ്റ് താരം ബേസിൽ തമ്പി.

കോട്ടപ്പടി : കോട്ടപ്പടി ഫുട്ബോൾ അക്കാദമി പ്രവർത്തനമാരംഭിച്ചു മൂന്ന് വർഷം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു. കേരള ഫുട്ബോൾ അസോസിയേഷന്റെ അംഗീകാരമുള്ള എറണാകുളം ജില്ലയിലെ ചുരുക്കം ചില അക്കാദമികളിൽ ഒന്നാണ് കോട്ടപ്പടി ഫുട്ബോൾ അക്കാദമി. കായിക , വിദ്യാഭ്യാസ മേഖലകളെ ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന ഈ …

Read More

വ്യക്തിഗത ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി കോതമംഗലത്തെ നഴ്‌സിങ് വിദ്യാർത്ഥി.

കോതമംഗലം : കളമശ്ശേരി കുസാറ്റ് ഗ്രൗണ്ടിൽ വെച്ച് നടത്തിയ സ്റ്റുഡൻറ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ മദ്ധ്യ മേഖല ബി കായിക മേളയിൽ നേട്ടം കൈവരിച്ചു കോതമംഗലത്തെ നഴ്‌സിങ് വിദ്യാർത്ഥി. ആൺകുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പ് ആണ് കോതമംഗലം മാർ ബസേലിയോസ് …

Read More