Connect with us

Hi, what are you looking for?

CHUTTUVATTOM

പിണറായി സർക്കാരിന്റെ അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പാണ് വ്യാഴാഴ്ച: വി ഡി സതീശൻ

കോതമംഗലം: ഏപ്രിൽ 9 വ്യാഴാഴ്ച നടക്കുന്ന നിയമ സഭ തിരെഞ്ഞെടുപ്പ് പിണറായി സർക്കാരിന്റെ അന്ത്യം കുറിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കോതമംഗലത്തെ യുഡിഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിന്റെ വിജയത്തിനായി യുഡിഫ് കേന്ദ്ര ഓഫീസിൽ സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

കഴിഞ്ഞ 10 വർഷം കേരളത്തിലെ 4 കോടി ജനങ്ങളെ ദുരിതകയത്തിലേക്ക് തള്ളി വിടുന്ന ഭരണമായിരുന്നു. ഇത് തിരിച്ചറിഞ്ഞ പൊതു സമൂഹം ഒറ്റ തീരുമാനത്തിലാണ്. പിണറായി സർക്കാരിന്റെ അന്ത്യവും, ജനപക്ഷ യുഡിഫ് സർക്കാരുമാണ് ജനങ്ങളാകെ ആഗ്രഹിക്കുന്നത്.

കേരളമാകെ അലയടിക്കുന്ന യുഡിഫ് തരംഗത്തിലൂടെ നൂറിലധികം സീറ്റ്‌ പിടിച്ചു 14 ജില്ലകളിലും യുഡിഎഫ് ആധിപത്യം ഉറപ്പിക്കുമെന്നും, ഷിബു തെക്കുംപുറം വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നിയോജകമണ്ഡലം ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ഷമീർ പനക്കൻ അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ എ ജി ജോർജ്ജ്, കെ പി ബാബു, ഭാനുമതി രാജു, ജെസ്സി സാജു, ബാബു ഏലിയാസ്, ഇബ്രാഹിം കവലയിൽ, പി കെ മൊയ്തു, എം എസ് എൽദോസ്, അബു മൊയ്തീൻ, എ ടി പൗലോസ്, മാത്യു ജോസഫ്, പ്രിൻസ് വർക്കി, എ സി രാജശേഖരൻ, പി സി ജോർജ്ജ്, ബാബു പോൾ, പീറ്റർ മാത്യു എന്നിവർ സന്നിഹിതരായിരുന്നു.

You May Also Like

NEWS

കോതമംഗലം: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് എത്തിയതോടെ പ്രചാരണം ചൂടുപിടിക്കുകയാണ്. പര്യടനം അവസാനിച്ചതോടെ സ്ഥാനാര്‍ത്ഥികള്‍ പരമാവധി വോട്ടര്‍മാരെ നേരിട്ട് കാണാന്‍ കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കുകയാണ്. ഇതിന് പുറമേ സാമൂഹികമാധ്യമങ്ങളെയും പരമാവധി പ്രയോജനപ്പെടുത്തുന്നു. തെരഞ്ഞെടുപ്പിന് മുന്‍പുള്ള...

ACCIDENT

കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് വാര്‍ഡ് 9 ചെമ്പന്‍കുഴിയില്‍ കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ഭാഗത്തെ ടയറുകള്‍ക്ക് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. കുമളിയില്‍ നിന്നും 100 ഓളം യാത്രക്കാരുമായി എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ...

NEWS

മൂവാറ്റുപുഴ: മൂവാറ്റുപുഴ – കോതമംഗലം റോഡില്‍ പെരുമറ്റം ജംഗ്ഷന് സമീപം രണ്ട് സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കടുംപിടി വേലകോട്ടില്‍ സല്‍മാന്‍ നാസര്‍ (27) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6.20ഓടെയായിരുന്നു...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്/ ഡാറ്റ അനലിറ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്‌, ബോട്ടണി, സൂവോളജി, സോഷ്യോളജി, ഹിന്ദി, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപക...

CHUTTUVATTOM

കോതമംഗലം: കോതമംഗലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന് വേണ്ടിയുള്ള പ്രചാരണത്തിനായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ കോതമംഗലത്ത് റോഡ് ഷോ നടത്തി. നെല്ലിക്കുഴി ഇരുമലപ്പടിയില്‍ നിന്ന് കോതമംഗലത്തേക്കുള്ള റോഡ് ഷോയില്‍ നൂറുകണക്കിന്...

Featured

കോതമംഗലം: കാർഷിക മേഖലയിലെ സമഗ്രവും നൂതനവുമായ വികസനത്തിനായി നിർമിത ബുദ്ധിയും റോബോട്ടിക് സാങ്കേതികവിദ്യയും സംയോജിപ്പിക്കുന്ന ഗവേഷണ പ്രവർത്തനങ്ങൾക്ക് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ്  എഞ്ചിനീയറിങ്ങിന്   ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ്റെ (എ....

CHUTTUVATTOM

കോമംഗലം: വന്യമൃഗ, വികസന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോതമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന്റെ തെരഞ്ഞെടുപ്പ് പര്യടനം. ആറാം ദിന പര്യടനം മാമലക്കണ്ടത്ത് യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം...

Entertainment

കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിലെ ടൂറിസം പഠന വിഭാഗം തയാറാക്കിയ ‘എ ഗേറ്റ് വേ ടു ദി ഗാട്‌സ്, എ സ്റ്റഡി ഓണ്‍ കോതമംഗലം ടൂറിസം’ പഠന റിപ്പോര്‍ട്ട് അസിസ്റ്റന്റ് കളക്ടര്‍...

Featured

കോതമംഗലം: തളരാത്ത പോരാട്ട വീര്യം മനസില്‍ നിറഞ്ഞു നില്‍ക്കുന്ന റിട്ട. എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ തച്ചില്‍ ആന്റണി 103-ാം വയസില്‍ വീട്ടില്‍ വോട്ട് രേഖപ്പെടുത്തി. കോതമംഗലം എംഎ കോളജ് റോഡില്‍ തച്ചില്‍ ആന്റണി...

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ തെരഞ്ഞെടുപ്പ് പര്യടനം മൂന്നാം ദിവസം നെല്ലിക്കുഴി പുതുപ്പാലത്ത് നിന്ന് ആരംഭിച്ചു. പുതുപ്പാലത്ത് നടന്ന പര്യടന പരിപാടിയുടെ ഉദ്ഘാടനം സി പി എം ജില്ലാ കമ്മിറ്റി...

CHUTTUVATTOM

കോതമംഗലം :എൽഡിഫ് സ്ഥാനാർത്ഥി ആൻ്റണി ജോണിൻ്റെ തിരഞ്ഞെടുപ്പ് പര്യടനം രണ്ടാം ദിവസം ഇഞ്ചത്തൊട്ടിയിൽ നിന്നും ആരംഭിച്ചു. ഇഞ്ചത്തൊട്ടിയിൽ നടന്ന പര്യടന പരിപാടിയുടെ ഉദ്ഘാടനം സി.പി.ഐ. താലൂക്ക് സെക്രട്ടറി പി.ടി. ബെന്നി നിർവ്വഹിച്ചു. മുൻ...

CHUTTUVATTOM

കോതമംഗലം : നാടിന്റെയാകെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ പര്യടനം.മാമലകണ്ടം എളംബ്ലാശേരി ആദിവാസി ഉന്നതിയിൽ നിന്നും രാവിലെ 7.30 ന് ആരംഭിച്ച പര്യടനം വടാട്ടുപാറയിൽ സമാപിച്ചു.പര്യടന ഉദ്ഘാടനം...

error: Content is protected !!