കവളങ്ങാട് : തൃശ്ശൂര്‍ പെരുമ്പിലാവിലുണ്ടായ വാഹനാപകടത്തില്‍ തലക്കോട് സ്വദേശികളായ രണ്ട് പേര്‍ മരിച്ചു. തലക്കോട് പുത്തന്കുരിഴ് മൂലേത്തൊട്ടി ഷംസ് (45) , പടിഞ്ഞാറേക്കര അരുണ്‍ ജോസഫ് (62 ) എന്ന തങ്കച്ചന്‍ എന്നിവരാണ് മരിച്ചത്. കാറിൽ ഒപ്പമുണ്ടായിരുന്ന സ്രാമ്പിക്കല്‍ എല്‍ദോസിന് ഗുരുതര പരിക്കേറ്റു. മൂവരും തടിക്കച്ചവടവുമായി ബന്ധപ്പെട്ട യാത്രയിലാണ് അപകടം സംഭവിച്ചത്. മലപ്പുറം- തൃശൂർ റോഡിൽ ഇന്ന് ഉച്ചക്ക് ശേഷം പെരുമ്പിലാവിലാണ് വച്ചാണ് കോതമംഗലം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറും ടോറസ് ലോറിയുമായി കൂട്ടിയിടിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഷംസ് അപകട സ്ഥലത്ത് വച്ചുതന്നെ മരണപ്പെടുകയായിരുന്നു. പ്രാഥമിക നിയമനടപടികൾക്ക് ശേഷം മൃതുദേഹം നാളെ ചൊവ്വാഴ്ച്ച വീടുകളിൽ എത്തിക്കും.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇


























































