Connect with us

Hi, what are you looking for?

NEWS

നാടിന്റെ അഭിമാനമായി മാറിയ സുമേഷിന് തൃക്കാരിയൂർ ഗ്രാമ വികാസ് സമിതിയുടെ ആദരം

  • സിജു ആർ

കോതമംഗലം : ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും നിശ്ചയദാർഢ്യം കൊണ്ട് നിയമ ബിരുദം നേടിയെടുത്ത തൃക്കാരിയൂർ അറാക്കൽ പുത്തൻപുരയിൽ രാജുവിന്റെ മകൻ എ ആർ സുമേഷിനെ തൃക്കാരിയൂർ ഗ്രാമ വികാസ് സമിതി ആദരിച്ചു. ചെറുപ്പ കാലം മുതൽ വക്കീലാകണമെന്ന അതിയായ ആഗ്രഹമായിരുന്നു സുമേഷിന്. തൃക്കാരിയൂർ ദേവസ്വം ബോർഡ്‌ സ്കൂളിൽ നിന്നും എസ് എസ് എൽ സി യും, വാരപ്പെട്ടി എൻ എസ് എസ് സ്കൂളിൽ നിന്നും പ്ലസ് ടു വും പാസായ സുമേഷിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ഉപരി പഠനമെന്ന മോഹം ഉപേക്ഷിക്കേണ്ടി വരികയും, അച്ഛനെ സഹായിക്കാനായി അച്ഛന്റെ ബാർബർഷോപ്പിൽ കൂടേണ്ടി വരികയും ചെയ്തു. അച്ഛൻ നിത്യ രോഗിയായി മാറിയതോടെ അച്ഛന്റെ തൃക്കാരിയൂരിൽ ഉള്ള ബാർബർ ഷോപ്പ് ഏറ്റെടുത്ത് നടത്തി കുടുംബം നോക്കേണ്ട ബാധ്യതയും സുമേഷിനായി.

കോളേജിൽ പോയി പഠിക്കണമെന്ന മോഹം നടന്നില്ലെങ്കിലും24 ആം വയസിൽ എം ജി യൂണിവേഴ്സിറ്റിയിൽ പ്രൈവറ്റ് ആയി ബി എ എക്കണോമിക്സ് രജിസ്റ്റർ ചെയ്യുകയും രാത്രി സമയങ്ങളിൽ വീട്ടിലിരുന്ന് പഠിച്ച് എക്കണോമിക്സ് ബിരുദം നേടിയെടുക്കുകയും ചെയ്തു.
വക്കീലാകണമെന്ന മോഹം ഉപേക്ഷിക്കാൻ തയ്യാറാവാത്ത സുമേഷ് തന്റെ 30 ആം വയസിൽ എൽ എൽ ബി എൻട്രൻസ് എഴുതിയെടുത്ത് തൊടുപുഴ ലോ കോളേജിൽ അഡ്മിഷൻ നേടുകയും, കഴിഞ്ഞ നാല് വർഷമായി രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ കോളേജിൽ പോയുള്ള പഠനവും ശേഷം തിരിച്ചെത്തി ബാർബർ ഷോപ്പിൽ ജോലി ചെയ്ത് അവിടെ നിന്നുള്ള വരുമാനം കൊണ്ട്, രോഗം തളർത്തിയ അച്ഛൻ , അമ്മ, ഭാര്യ, രണ്ട് മക്കൾ എന്നിവരടങ്ങിയ കുടുംബത്തെയും പുലർത്തി വരികയാണ് സുമേഷ്.


കഴിഞ്ഞ ദിവസം എൽ എൽ ബി പരീക്ഷയുടെ റിസൾട്ട്‌ വന്നപ്പോൾ സുമേഷ് ഉന്നത വിജയം നേടി നാടിന് അഭിമാനമായി. കോവിഡ് മൂലം എൻറോൾ ചെയ്യാനുള്ള തിയതി അടുത്ത മാസമാണ് കിട്ടിയിരിക്കുന്നത്. ദൃഢ നിശ്ചയത്തോടെ മുന്നോട്ട് പോയത് കൊണ്ടും, തന്റെ കുടുംബത്തിന്റെ പൂർണ്ണ പിന്തുണയും ഉള്ളതുകൊണ്ടാണ് തന്റെ 35 ആം വയസിൽ ഈ വിജയം കൈവരിക്കാനായതെന്നാണ് സുമേഷ് പറയുന്നത്.

എല്ലാവിധ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും അതിജീവിച്ച്‌ നിയമ ബിരുദം കരസ്ഥമാക്കിയ സുമേഷിനെ തൃക്കാരിയൂർ ഗ്രാമവികാസ് സമിതി കൺവീനർ കെ എൻ ജയചന്ദ്രൻ പൊന്നാടയിട്ട് ആദരിച്ചു. ആദരണ യോഗത്തിൽ സമിതി അംഗങ്ങളായ പി ജി ബിജു, ആർ സന്ദീപ് എന്നിവർ സംസാരിച്ചു. പി ആർ സിജു സ്വാഗതവും പി ആർ മധു നന്ദിയും രേഖപ്പെടുത്തി.

You May Also Like

SPORTS

കോതമംഗലം : സിങ്കപ്പൂരിൽ നവം 27 മുതൽ ഡിസം :02 വരെ നടക്കുന്ന 16 മത് ഏഷ്യ – പസഫിക്ക് ഷിറ്റോ റിയൂ കരാത്തെ ദൊ ചാമ്പ്യൻഷിപ്പിൽ സീനിയർ പെൺകുട്ടികളുടെ ഫൈറ്റിങ്ങ് -61...

NEWS

കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലെ ഇരുമലപടി മഞ്ചാടിപാടത്ത് കർഷക കൂട്ടായ്മയുടെ പിന്തുണയോടെ മാലിന്യവാഹിയായ പാട ശേഖരം കൃഷിയോഗ്യമാക്കി വിത്ത് വിതയുത്സവം സംഘടിപ്പിച്ചു. കർഷക സ്നേഹികളുടെ ഹൃദയങ്ങളിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ വിരിയിച്ചുകൊണ്ട് മുന്നോട്ടു...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ ഏക നാട്ടാനയായിരുന്ന തൃക്കാരിയൂർ ശിവനാരായണൻ ചരിഞ്ഞു. കേരളത്തിലെ തന്നെ നിരവധി പൂരങ്ങളിൽ ആണി നിരന്നിരുന്ന കൊമ്പന് ആരാധകരും ഏറെയാരുന്നു. തൃക്കാരിയൂർ കിഴക്കേമഠത്തിൽ സുദർശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണൻ....

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...

CRIME

കോതമംഗലം: നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ആര്‍ട്‌സ് കോളേജിലെ റാഗിംഗ് കേസില്‍ അന്വേഷണം ആരംഭിച്ച് കോതമംഗലം പോലീസ്. മലപ്പുറം സ്വദേശിയായ മുഹമ്മദ് ഷംനാദിനെയാണ് ചൊവ്വാഴ്ച കോളേജിലെ 12 ഓളം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ആക്രമിച്ചത്....

CRIME

കോതമംഗലം :- തിരക്കേറിയ നെല്ലിക്കുഴി ടൗണിലെ പ്രധാന റോഡിനോട് ചേർന്ന് വളർന്ന് നിൽക്കുന്ന കഞ്ചാവ് ചെടികൾ കണ്ടെത്തി. നെല്ലിക്കുഴി ജംഗ്ഷനു സമീപം പ്രധാന റോഡരികിൽ നിന്നാണ് 30 സെൻ്റീമീറ്റർ വീതമുള്ള അഞ്ച് കഞ്ചാവ്...

NEWS

കോതമംഗലം :- നെല്ലിക്കുഴി ഗവൺമെന്റ് ഹൈസ്ക്കൂളിന്റെ സംരക്ഷണ ഭിത്തി നെല്ലിക്കുഴി പഞ്ചായത്ത് ദയാ ബഡ്സ് സ്കൂൾ കെട്ടിടത്തിനും സ്കൂൾ ബസ്സിനു മുകളിലേക്കും ഇടീഞ്ഞു വീണു. ഇന്നലെ രാത്രിയാണ് ഹൈസ്കൂളിൻ്റെ സംരക്ഷണഭിത്തി തൊട്ടു ചേർന്ന്...

NEWS

കോതമംഗലം : നെല്ലിക്കുഴി ഓലക്കാട്ട് മോളം കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ മുഴുവൻ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ഡെങ്കിപ്പനി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. താലൂക്കിന്റെ പല മേഖലകളിലും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വീടുകളും വ്യാപാരസ്ഥാപനങ്ങളിലും എത്തിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ...

error: Content is protected !!