Connect with us

Hi, what are you looking for?

NEWS

നാടിന്റെ അഭിമാനമായി മാറിയ സുമേഷിന് തൃക്കാരിയൂർ ഗ്രാമ വികാസ് സമിതിയുടെ ആദരം

  • സിജു ആർ

കോതമംഗലം : ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും നിശ്ചയദാർഢ്യം കൊണ്ട് നിയമ ബിരുദം നേടിയെടുത്ത തൃക്കാരിയൂർ അറാക്കൽ പുത്തൻപുരയിൽ രാജുവിന്റെ മകൻ എ ആർ സുമേഷിനെ തൃക്കാരിയൂർ ഗ്രാമ വികാസ് സമിതി ആദരിച്ചു. ചെറുപ്പ കാലം മുതൽ വക്കീലാകണമെന്ന അതിയായ ആഗ്രഹമായിരുന്നു സുമേഷിന്. തൃക്കാരിയൂർ ദേവസ്വം ബോർഡ്‌ സ്കൂളിൽ നിന്നും എസ് എസ് എൽ സി യും, വാരപ്പെട്ടി എൻ എസ് എസ് സ്കൂളിൽ നിന്നും പ്ലസ് ടു വും പാസായ സുമേഷിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ഉപരി പഠനമെന്ന മോഹം ഉപേക്ഷിക്കേണ്ടി വരികയും, അച്ഛനെ സഹായിക്കാനായി അച്ഛന്റെ ബാർബർഷോപ്പിൽ കൂടേണ്ടി വരികയും ചെയ്തു. അച്ഛൻ നിത്യ രോഗിയായി മാറിയതോടെ അച്ഛന്റെ തൃക്കാരിയൂരിൽ ഉള്ള ബാർബർ ഷോപ്പ് ഏറ്റെടുത്ത് നടത്തി കുടുംബം നോക്കേണ്ട ബാധ്യതയും സുമേഷിനായി.

കോളേജിൽ പോയി പഠിക്കണമെന്ന മോഹം നടന്നില്ലെങ്കിലും24 ആം വയസിൽ എം ജി യൂണിവേഴ്സിറ്റിയിൽ പ്രൈവറ്റ് ആയി ബി എ എക്കണോമിക്സ് രജിസ്റ്റർ ചെയ്യുകയും രാത്രി സമയങ്ങളിൽ വീട്ടിലിരുന്ന് പഠിച്ച് എക്കണോമിക്സ് ബിരുദം നേടിയെടുക്കുകയും ചെയ്തു.
വക്കീലാകണമെന്ന മോഹം ഉപേക്ഷിക്കാൻ തയ്യാറാവാത്ത സുമേഷ് തന്റെ 30 ആം വയസിൽ എൽ എൽ ബി എൻട്രൻസ് എഴുതിയെടുത്ത് തൊടുപുഴ ലോ കോളേജിൽ അഡ്മിഷൻ നേടുകയും, കഴിഞ്ഞ നാല് വർഷമായി രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ കോളേജിൽ പോയുള്ള പഠനവും ശേഷം തിരിച്ചെത്തി ബാർബർ ഷോപ്പിൽ ജോലി ചെയ്ത് അവിടെ നിന്നുള്ള വരുമാനം കൊണ്ട്, രോഗം തളർത്തിയ അച്ഛൻ , അമ്മ, ഭാര്യ, രണ്ട് മക്കൾ എന്നിവരടങ്ങിയ കുടുംബത്തെയും പുലർത്തി വരികയാണ് സുമേഷ്.


കഴിഞ്ഞ ദിവസം എൽ എൽ ബി പരീക്ഷയുടെ റിസൾട്ട്‌ വന്നപ്പോൾ സുമേഷ് ഉന്നത വിജയം നേടി നാടിന് അഭിമാനമായി. കോവിഡ് മൂലം എൻറോൾ ചെയ്യാനുള്ള തിയതി അടുത്ത മാസമാണ് കിട്ടിയിരിക്കുന്നത്. ദൃഢ നിശ്ചയത്തോടെ മുന്നോട്ട് പോയത് കൊണ്ടും, തന്റെ കുടുംബത്തിന്റെ പൂർണ്ണ പിന്തുണയും ഉള്ളതുകൊണ്ടാണ് തന്റെ 35 ആം വയസിൽ ഈ വിജയം കൈവരിക്കാനായതെന്നാണ് സുമേഷ് പറയുന്നത്.

എല്ലാവിധ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും അതിജീവിച്ച്‌ നിയമ ബിരുദം കരസ്ഥമാക്കിയ സുമേഷിനെ തൃക്കാരിയൂർ ഗ്രാമവികാസ് സമിതി കൺവീനർ കെ എൻ ജയചന്ദ്രൻ പൊന്നാടയിട്ട് ആദരിച്ചു. ആദരണ യോഗത്തിൽ സമിതി അംഗങ്ങളായ പി ജി ബിജു, ആർ സന്ദീപ് എന്നിവർ സംസാരിച്ചു. പി ആർ സിജു സ്വാഗതവും പി ആർ മധു നന്ദിയും രേഖപ്പെടുത്തി.

You May Also Like

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ ഏക നാട്ടാനയായിരുന്ന തൃക്കാരിയൂർ ശിവനാരായണൻ ചരിഞ്ഞു. കേരളത്തിലെ തന്നെ നിരവധി പൂരങ്ങളിൽ ആണി നിരന്നിരുന്ന കൊമ്പന് ആരാധകരും ഏറെയാരുന്നു. തൃക്കാരിയൂർ കിഴക്കേമഠത്തിൽ സുദർശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണൻ....

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

error: Content is protected !!