Connect with us

Hi, what are you looking for?

CHUTTUVATTOM

സേവാഭാരതി പ്രവർത്തകർ തൃക്കാരിയൂരിൽ ഹാൻഡ് വാഷിംഗ്‌ സജീകരണങ്ങൾ ഒരുക്കി

കോതമംഗലം : കോവിഡ്‌ 19 എന്ന മഹാവ്യാധിയുടെ മുൻകരുതലിന്റെ ഭാഗമായി, തൃക്കാരിയൂർ ജംഗ്ഷനിലും, മഹാദേവക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയുടെ ഭാഗത്തും, സേവാഭാരതി പ്രവർത്തകർ കൈകൾ കഴുകി ശുദ്ധീകരിക്കുവാനുള്ള സംവിധാനങൾ ഒരുക്കി. കൈകൾ ശുചീകരിക്കൂ – വൈറസിന്റെ ചങ്ങലകൾ പൊട്ടിയ്ക്കൂ എന്ന അഹ്വാനവുമായി ശുദ്ധജല ടാപ്പുകൾ, വാഷ് ബെയ്‌സനുകൾ, സാനിറ്റൈസറുകൾ , ഹാൻഡ് വാഷുകൾ എന്നിവയോക്കെയായുള്ള സജീരകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
തൃക്കാരിയൂർ മഹാദേവ ക്ഷേത്രത്തിൽ പത്തു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം ചടങ്ങുകൾ മാത്രമായി ഒതുക്കിയെങ്കിലും, ആ ചടങ്ങുകളിൽ പങ്കെടുക്കുവാൻ ദിവസേന നൂറ് കണക്കിന് ഭക്ത ജനങ്ങൾ പല സമയങ്ങളിലായി കൂട്ടം കൂടാതെയാണെങ്കിലും ക്ഷേത്രത്തിൽ വന്ന് പോകുന്നുണ്ട്. ഈ സജീകരനങ്ങൾ തയ്യാറാക്കിയത് മുതൽ ഭക്ത ജനങ്ങൾ അത് ഉപയോഗിക്കുവാൻ തുടങ്ങി.


അതുപോലെ തൃക്കാരിയൂർ ജംഗ്ഷനിൽ നിരവധി കച്ചവട സ്ഥാപനങ്ങൾ, ബസ് സ്റ്റോപ്പുകൾ, ഓട്ടോ, ടാക്സി സ്റ്റാൻഡുകൾ എന്നിവിടങ്ങളിലായി ധാരാളം ആളുകളാണ് എപ്പോളും വന്ന് പോകുന്നത്. ജംഗ്ഷനിൽ തന്നെ ഈ സംവിധാനം ഒരുക്കിയത് നിരവധിയാളുകൾക്കാണ് പ്രയോജനമായത്. സേവാഭാരതി സ്ഥാപിച്ച ഹാൻഡ് വാഷിംഗ്‌ സജീകരണങ്ങൾ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സന്ധ്യ സുനികുമാർ, ശോഭ രാധാകൃഷ്ണൻ എന്നിവർ ചേർന്ന് ഉത്‌ഘാടനം ചെയ്തു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ ഏക നാട്ടാനയായിരുന്ന തൃക്കാരിയൂർ ശിവനാരായണൻ ചരിഞ്ഞു. കേരളത്തിലെ തന്നെ നിരവധി പൂരങ്ങളിൽ ആണി നിരന്നിരുന്ന കൊമ്പന് ആരാധകരും ഏറെയാരുന്നു. തൃക്കാരിയൂർ കിഴക്കേമഠത്തിൽ സുദർശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണൻ....

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ മുഴുവൻ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ഡെങ്കിപ്പനി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. താലൂക്കിന്റെ പല മേഖലകളിലും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വീടുകളും വ്യാപാരസ്ഥാപനങ്ങളിലും എത്തിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ...

NEWS

കോതമംഗലം : തൃക്കാരിയൂർ മുല്ലേക്കാവ് ഭാഗത്ത്‌ തെരുവ് നായ്ക്കളിൽ കനൈൻ ഡിസ്റ്റംമ്പർ എന്ന വയറസ് ബാധ. തെരുവ് നായ്ക്കൾ നാക്ക് പുറത്തേക്ക് ഇട്ട് തല കുലിക്കി വിറച്ച് വിറച്ച് നടക്കുന്നു. ചില നായ്ക്കൾ...

CRIME

കോതമംഗലം : ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ. തൃക്കാരിയൂർ തങ്കളം ജവഹർ കോളനി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പിണ്ടിമന അടിയോടി കവല പുതുപ്പിലേടം വീട്ടിൽ അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ്...

error: Content is protected !!