കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ തൃക്കാരിയൂർ മഹാ ദേവ ക്ഷേത്രത്തെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആന്റണി ജോൺ എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു. 1800 വർഷത്തെ പഴക്കമുള്ളതും, പരശുരാമ പൂജയുള്ളതും, പരശുരാമൻ നേരിട്ട് പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളിലെ അവസാന ശിവക്ഷേത്രവുമായ തൃക്കാരിയൂർ മഹാദേവക്ഷേത്രത്തിനോട് അനുബന്ധിച്ച് പരശുരാമൻ അന്തർധാനം ചെയ്ത സ്ഥലവും അതിനോടനുബന്ധിച്ച് പരശുരാമ ക്ഷേത്രവും നിലനിൽക്കുന്നതും, ക്ഷേത്ര കലയായ തീയാട്ടിന്റെ ഉദ്ഭവ കേന്ദ്രവും, അതോടൊപ്പം തന്നെ പഴയ ഭൂതത്താൻകെട്ടിന്റെ ഐതീഹ്യം നിലനിൽക്കുന്ന ക്ഷേത്രമെന്ന നിലയ്ക്കുള്ള വസ്തുതകളും പരിഗണിച്ച് തൃക്കരിയൂർ മഹാദേവ ക്ഷേത്രത്തെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു.
ദേവസ്വം ബോർഡിൽ നിന്നും ഇതു സംബന്ധിച്ചുള്ള പ്രൊപ്പോസൽ ആവശ്യപ്പെടുമെന്നും, പ്രൊപ്പോസൽ ലഭ്യമാകുന്ന മുറയ്ക്ക് ഇക്കാര്യത്തിൽ ആവശ്യമായ തുടർ നടപടി സ്വീകരിക്കുമെന്നും ബഹു: ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആന്റണി ജോൺ എംഎൽഎയെ നിയമസഭയിൽ അറിയിച്ചു.
You must be logged in to post a comment Login