×
Connect with us

AGRICULTURE

കദളിവാഴകൃഷി വിളവെടുത്ത സന്തോഷത്തിൽ പ്രഗതി ബാലഭവനിലെ കുട്ടികൾ.

Published

on

കോതമംഗലം : തൃക്കാരിയൂർ പ്രഗതി ബാലഭവനിലെ കുട്ടികൾ അവരുടെ കദളിവാഴ കൃഷി വിളവെടുത്ത സന്തോഷത്തിലാണ്. പഠനം കഴിഞ്ഞുള്ള സമയങ്ങളിൽ പ്രഗതി ബാലഭവനിലെ അന്തേവാസികളായ കുട്ടികളും ബാലഭവനിലെ അവരുടെ അമ്മയുമായ ദാക്ഷായണിയമ്മയും ചേർന്നാണ് ബാലഭവനിലെ പറമ്പിൽ കുട്ടികളുടെ ഇഷ്ടത്തിനനുസരിച്ചുള്ള വിവിധ കൃഷികൾ ചെയ്യുന്നത്. അതിൽ കദളിവാഴകൃഷിയാണ് വിളവെടുത്തത്. കുട്ടികളും ദാക്ഷായണിയമ്മയും ചേർന്ന് വഴക്കുലകൾ വെട്ടിയെടുത്തു. അത്യാവശ്യം വേണ്ട കുലകൾ പഴുപ്പിച്ചു കഴിക്കാൻ എടുത്ത് വച്ച ശേഷം ബാക്കിയുള്ള വാഴകുലകൾ വിതരണത്തിനായി നൽകുകയും ചെയ്തു.

AGRICULTURE

ഡ്രാഗൺ ഫ്രൂട്ട് വിളവെടുപ്പ് നടന്നു.

Published

on

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ പത്താം വാർഡ് സ്വദേശിയും പൊതുപ്രവർത്തകനും സിപിഐ എം ലോക്കൽ കമ്മിറ്റി അംഗവും കർഷകസംഘത്തിന്റെ വാരപ്പെട്ടി വില്ലേജ് സെക്രട്ടറിയുമായ റെജി തന്റെ പുരയിടത്തിൽ മുന്നൂറോളം ചുവട് ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്ത് വിജയകരമായി വിളവെടുപ്പ് നടത്തി. ആദ്യ വിളവെടുപ്പ് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ , വൈസ് പ്രസിഡന്റ് ബിന്ദു ശശി, വാർഡ് മെമ്പർ എം എസ് ബെന്നി, സി പി ഐ എം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, മനോജ് നാരായണൻ , സി എം മീരാൻകുഞ്ഞ്, കൃഷി ഓഫീസർ ഇ എം മനോജ് തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading

AGRICULTURE

കവളങ്ങാട് പഞ്ചായത്തിലെ ട്രൈബൽ വിഭാഗത്തിന് പച്ചക്കറി കൃഷിയിൽ പരിശീലനം നൽകി

Published

on

കോതമംഗലം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കവളങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ ട്രൈബൽ വിഭാഗത്തിന് പച്ചക്കറി കൃഷിയിൽ പരിശീലനം നൽകി. ആത്മയുടെ പ്രത്യേക ഘടകപദ്ധതിയിൽ ഉൾപ്പെടുത്തി നേര്യമംഗലം ട്രൈബൽ സെറ്റിൽമെൻ്റ് കോളനിയിലെ കർഷകർക്കാണ് പരിശീലനം നൽകിയത്.കോളനിയിൽ കൃഷി ചെയ്യുന്നതിനു മാത്രമായി നൽകിയിട്ടുള്ള 25 ഏക്കർ സ്ഥലത്ത് കൃഷിയിറക്കുകയാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.

രാവിലെ 10 മണിക്ക് സെറ്റിൽമെൻ്റ് കോളനിയിൽ വച്ച് നടന്ന ചടങ്ങിൽ കവളങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് സൈജൻ്റ് ചാക്കോ പരിശീലപരിപാടി ഉത്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിംസിയ ബിജു അദ്ധ്യക്ഷത വഹിച്ചു.റിട്ടയേർഡ് കൃഷി ഓഫീസർ ജോഷി പി എം ക്ലാസ്സ് നയിച്ചു.ബാബു എ എൻ, ശോഭ തങ്കപ്പൻ, ബിന്ദു സോമൻ, കുഞ്ഞുമോൾ ബദറുദ്ധീൻ, പ്രമോട്ടർ അജ്ഞുമോൾ ഭാസ്കരൻ, കൃഷി അസിസ്റ്റൻ്റുമാരായ വിനീഷ് പി എൻ, ഫാത്തിമ എ എ, ആത്മ ബ്ലോക്ക് ടെക്നോളജി മാനേജർ രജ്ഞിത്ത് തോമസ് തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫീസർ സജി കെ.എ സ്വാഗതവും അസിസ്റ്റൻറ് കൃഷി ഓഫീസർ സാജു കെ.സി കൃതജ്ഞതയും പറഞ്ഞു.

Continue Reading

AGRICULTURE

കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം

Published

on

കോതമംഗലം : ഇന്നലെ വൈകിട്ട് ഉണ്ടായ കാറ്റിലും മഴയിലും കോതമംഗലത്തെ 5 പഞ്ചായത്തുകളിൽ കനത്ത കൃഷി നാശം. ഇരുന്നൂറോളം കർഷകർകരുടെ 26,600 വാഴകൾ നശിച്ചു. 1.10 കോടിയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. കോതമംഗലം മുനിസിപ്പാലിറ്റിയിൽ 150 കർഷകരുടെ 12,000 കുലച്ച വാഴകൾ, 9000 കുലക്കാത്ത വാഴകൾ. ആകെ 21,000 വാഴകൾക്ക് 60 ലക്ഷം രൂപയുടെ പ്രാഥമിക നാശനഷ്ടം വിലയിരുത്തുന്നു.

വാരപ്പെട്ടിയിൽ 25 കർഷകരുടെ 2500 കുലച്ച വാഴകളും 2500 കുലക്കാത്ത വാഴകളും ഉൾപ്പെടെ ആകെ 20 ലക്ഷം രൂപയുടെ നഷ്ടവും , നെല്ലിക്കുഴിയിൽ 6 കർഷകരുടെ 100 കുലച്ചതും, 150 കുലക്കാത്തതുമായി 250 വാഴകൾക്ക് 95,000 രൂപയുടെ നഷ്ടവും , പിണ്ടിമനയിൽ 6 കർഷകരുടെ 150 കുലച്ചത്, 100 കുലക്കാത്തത്, റബ്ബർ 4 എണ്ണം 1.05 ലക്ഷം രൂപയുടെ നഷ്ടവും , കോട്ടപ്പടിയിൽ 2 കർഷകരുടെ 100 വാഴകൾ 40,000 രൂപയുടെ നഷ്ടവും പ്രാഥമികമായി കണക്കാക്കുന്നു.

Continue Reading

Recent Updates

NEWS8 hours ago

പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മൂവാറ്റുപുഴ: പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ എസ്സിപിഒ മുരിങ്ങോത്തില്‍ ജോബി ദാസ്(48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റാക്കാട്...

CRIME9 hours ago

നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

മൂവാറ്റുപുഴ: നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഏനാനല്ലൂർ കുഴുമ്പിത്താഴം ഭാഗത്ത്, കിഴക്കെമുട്ടത്ത് വീട്ടിൽ ആൻസൺ റോയ് (23) യെയാണ്...

NEWS9 hours ago

എം. എ. കോളേജിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്

കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിലെ ബയോസയൻസ് വിഭാഗത്തിലേക്ക് ലാബ് അസിസ്റ്റന്റ്മാരുടെ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായവർ ഒക്ടോബർ 9 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി...

NEWS9 hours ago

ഖാദി വസ്ത്രം ധരിച്ച് എം. എ. കോളേജ് വിദ്യാർത്ഥികൾ

കോതമംഗലം :മാർ അത്തനേഷ്യസ് കോളേജിലെ എം കോം മാർക്കറ്റിംഗ് & ഇന്റർനാഷണൽ ബിസ്സിനെസ്സ് വിഭാഗം വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഖാദി വസ്ത്ര പ്രചാരണത്തിന്റെ ഭാഗമായി ഖാദി വസ്ത്രം...

NEWS16 hours ago

ഭൂതത്താന്‍കെട്ടില്‍  റിസോര്‍ട്ടിന് പിന്‍വശത്തുനിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി

കോതമംഗലം:  ഭൂതത്താന്‍കെട്ടില്‍  റിസോര്‍ട്ടിന് പിന്‍വശത്തുനിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി.പാമ്പ് പിടുത്തത്തില്‍ വിദഗ്ദാനായ മാര്‍ട്ടിന്‍ മേക്കമാലിയാണ് രാജവെമ്പാലയെ പിടിച്ചത്.പൂന്തോട്ടത്തിലെ ചെടിയുടെ മുകളിലായിരുന്നു രാജവെമ്പാല.സ്റ്റിക്കുകൊണ്ട് പിടികൂടാൻ കഴിയാതെവന്നതോടെ  കൈകള്‍കൊണ്ട് സാഹസീകമായാണ്...

CRIME16 hours ago

നെല്ലിക്കുഴിയില്‍ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റിന് ലഹരിമാഫിയ സംഘത്തിന്റെ കുത്തേറ്റു

കോതമംഗലം: നെല്ലിക്കുഴിയില്‍ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അജ്മല്‍ സലിമിന് ലഹരിമാഫിയ സംഘത്തിന്റെ കത്തിക്കുത്തേറ്റു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. അജ്മല്‍ കോതമംഗലത്ത് ആശുപത്രയില്‍ ചികിത്സയിലാണ്.ലഹരിമാഫിയിയില്‍പ്പെട്ടവരാണ് അക്രമികള്‍ എന്ന് അജ്മല്‍...

CRIME1 day ago

നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി

പെരുമ്പാവൂർ: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. വെങ്ങോല അല്ലപ്ര ചിറ്റേത്തുകുടി  മാഹിൻ (പുരുഷു മാഹിൻ 28) നെയാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാട്...

NEWS1 day ago

അതിഥി തൊഴിലാളികളുടെ വിവരശേഖരണം അറുപതിനായിരത്തോളമായി

കോതമംഗലം: റൂറൽ ജില്ലയിൽ പോലീസിന്‍റെ നേതൃത്വത്തിലുള്ള അതിഥി തൊഴിലാളികളുടെ വിവരശേഖരണം അറുപതിനായിരത്തോളമായി. റൂറൽ ജില്ലയിലെ അഞ്ച് സബ്ഡിവിഷനുകളിലെ മുപ്പത്തിനാല് പോലീസ് സ്റ്റേഷനുകളിലും രജിസ്ട്രേഷൻ നടക്കുന്നുണ്ട്. അതിഥി തൊഴിലാളികളുടെ...

NEWS2 days ago

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

കോതമംഗലം: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് “മാലിന്യമുക്ത നവകേരളം” ക്യാമ്പിന്റെ ഭാഗമായി കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.കന്നി ഇരുപത് പെരുന്നാൾ കൂടി നടക്കുന്ന സാഹചര്യത്തിൽ ഹരിത കർമ്മ...

NEWS2 days ago

റോഡുവികസനത്തിന് രാഷ്രീയമില്ല: മന്ത്രി മുഹമ്മദ് റിയാസ്

പെരുമ്പാവൂർ : ഉയർന്ന നിലവാരത്തിൽ 2.57 കോടി രൂപാ ചിലവഴിച്ച് പുനർ നിർമ്മാണം പൂർത്തിയാക്കിയ റയോൺപുരം പാലത്തിന്റെയും , സംസ്ഥാന ബജറ്റിൽ ഈ വർഷം 5 കോടി...

NEWS2 days ago

കന്നി ഇരുപത് പെരുന്നാൾ: തീർത്ഥാടകർക്കായി  നേർച്ച കഞ്ഞി വിതരണം നടത്തി 

  കോതമംഗലം : കന്നി ഇരുപത് പെരുന്നാൾ പ്രമാണിച്ച് തീർത്ഥാടകർക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ കോതമംഗലം ബേസിൽ സ്കൂളിന് സമീപത്ത് നേർച്ച കഞ്ഞി വിതരണം സംഘടിപ്പിച്ചു. 11 വർഷമായി...

NEWS4 days ago

സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ

കോതമംഗലം : മാമലക്കണ്ടം കൊയ്നിപ്പാറ പ്രദേശത്തേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം വന വകുപ്പ് തടഞ്ഞതിനെ തുടർന്ന് പ്രദേശത്ത് വൻ സംഘർഷാവസ്ഥ.പതിറ്റാണ്ടുകളായി ഈ പ്രദേശത്തെ ജനങ്ങൾ താമസിച്ച് വരുന്നതാണ് .മാത്രമല്ല,...

NEWS4 days ago

നക്ഷത്രസമൂഹങ്ങളെ നിരീക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക ടെലിസ്‌കോപ്പ് എം എ കോളേജ് ഓഫ് എന്‍ജിനീയറിങിന്

കോതമംഗലം: കേരളത്തില്‍ സ്വന്തമായി ടെലിസ്‌കോപ്പ് സൗകര്യം ഉള്ള എന്‍ജിനീയറിംഗ് കോളേജ് എന്ന സ്ഥാനം എം എ എന്‍ജിനീയറിംഗ് കോളേജിനും. പ്രപഞ്ചത്തോടുള്ള ആകര്‍ഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പില്‍, കോതമംഗലം...

NEWS4 days ago

കളിക്കളത്തിൽ അജയ്യരായി വീണ്ടും എം. എ. സ്പോർട്സ് അക്കാദമി

കോതമംഗലം : തേഞ്ഞിപ്പലം, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന 67-മത് ഡോ. ടോണി ദാനിയേൽ സംസ്ഥാന സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷ – വനിതാ വിഭാഗത്തിൽ 240.5...

NEWS5 days ago

ഷീ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ...

Trending