തൃക്കാരിയൂർ : തൃക്കാരിയൂരിൽ സ്ഥിതി ചെയ്തിരുന്ന ഹെൽത്ത് സബ് സെന്ററിന് പുതിയ കെട്ടിടം പണിയുവാനെന്ന പേരിൽ പൊളിച്ച് മാറ്റി നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് മൂന്ന് വർഷമാകുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ എങ്ങുമെത്താതെ കിടക്കുന്നു. കെട്ടിടം കാട് പിടിച്ചു തുടങ്ങിയിരിക്കുന്നു. ഹെൽത്ത് സബ് സെന്ററിന് ആദ്യം 15 ലക്ഷവും രണ്ടാം ഘട്ടമായി 25 ലക്ഷവും സഹിതം 40 ലക്ഷം രൂപ എം എൽ എ ഫണ്ട് അനുവദിച്ചു എന്ന് പറഞ്ഞ് നാട്ടിൽ ഫ്ലെക്സ് ബോർഡുകളും സ്ഥാപിച്ച് നിർമ്മാണോത്‌ഘാടന മാമാങ്കവും നടത്തി പോയവർ ഇപ്പോൾ മൗനത്തിലാണെന്നാണ് ബിജെപി ആരോപിക്കുന്നത്.
പണി പൂർത്തീകരിക്കാതെ കിടക്കുന്ന തൃക്കാരിയൂർ ഹെൽത്ത് സബ് സെൻററിന്റെ പണിയുടൻ പൂർത്തീകരിച്ച് പ്രവർത്തന സജ്ജമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാരതിയ ജനതാ പാർട്ടിയുടെ ബൂത്ത് കമ്മിറ്റിയുടെയും, വാർഡ് മെമ്പർമാരായ ശോഭാ രാധാകൃഷ്ണൻ സനൽ പുത്തൻപുരയ്ക്കൽ സിന്ധു പ്രവീൺ എന്നിവരുടെയും നേതൃത്വത്തിൽ വീടുകൾ കയറി അധികാരികൾക്ക് പരാതി കൊടുക്കുന്നതിന് വേണ്ടി ഒപ്പുശേഖരണം നടത്തുന്നു…
ഈ വിഷയം മുൻനിർത്തി ബിജെപി യുടെ നേതൃത്വത്തിൽ 2022 ഒക്ടോബർ 12 ബുധനാഴ്ച്ച വൈകിട്ട് 5 മണിക്ക് ആയക്കാട് കവലയിൽ പ്രതിഷേധയോഗം സംഘടിപ്പിക്കുന്നു എന്ന് മേഖലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാങ്ങോട് പറഞ്ഞു.