കോതമംഗലം : മികച്ച കളിക്കാരെ വാർത്തെടുക്കുന്നതിനായി DBHS തൃക്കാരിയൂരിന് ഫുട്ബോൾ അക്കാദമി (DBFC). ചേലാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അശ്വാ ക്ലബ്ബിന്റെ സഹകരണത്തോടെ തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂളിൽ ഫുഡ്‌ബോൾ അക്കാഡമി, ദേവസ്വം ബോർഡ് ഫുട്ബോൾ ക്ലബ് ആരംഭിച്ചു. അക്കാഡമിയുടെ ഉത്ഘാടനം ഇടുക്കി ഡിവിഷൻ സെൻട്രൽ എക്സൈസ് ആൻഡ് ജി എസ് ടി അസിസ്റ്റൻറ് കമ്മീഷണറും അശ്വാ ക്ലബ്ബിന്റെ പ്രസിഡന്റും ആയ റോയ് വർഗീസ് IRS കിക്ക്ഓഫ് ചെയ്തു ഉത്ഘാടനം നിർവഹിച്ചു. ഡിബിഎച്ച്എസിന്റെ ചിരകാല സ്വപ്നമായിരുന്നു ഒരു ഫുട്ബോൾ അക്കാദമി ആരംഭിക്കുക എന്നുള്ളത്. PTA പ്രസിഡൻറ് അഡ്വ.രാജേഷ് രാജൻ അധ്യക്ഷനായിരുന്ന യോഗത്തിൽ സ്കൂൾ HM രാജലക്ഷ്മി സി എസ് സ്വാഗതം ആശംസിച്ചു.
ദേശീയ ഫുട്ബോൾ താരവും ആസാം സ്വദേശിയും മാലി ഈഗിൾ എഫ്. സി കളിക്കാരനുമായ സാമുവൽ കുട്ടികൾക്ക് പരിശീലനം നൽകും . ക്ലബ് അംഗങ്ങളായ ജോമോൻ പ്രദീപ് സുനീഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഓണസമ്മാനം ആയി DBFC അംഗങ്ങൾക്ക് ജഴ്സി നൽകുമെന്ന് റോയ് വർഗീസ് IRS അറിയിച്ചു . ക്ലബ് സ്കൂൾതല കൺവീനറായ ദൃശ്യ ചന്ദ്രൻ ചടങ്ങുകൾക്ക് നേതൃത്വം നൽകി. സംസ്ഥാന -ദേശിയ തലത്തിലേക്ക് മികച്ച ഫുഡ്‌ബോൾ കളിക്കാരെ വാർത്തെടുക്കുക എന്നതാണ് DBFC യുടെ മുഖ്യ ലക്ഷ്യം എന്ന് സംഘാടകർഅറിയിച്ചു. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾ രൂപീകരിച്ചു പ്രത്യേക പരിശീലനം ആണ് DBFC നൽകുന്നത്.