കോതമംഗലം : കാലവർഷത്തിൽ തൃക്കാരിയൂർ ഭാഗത്തെ തോട്ടിൽ വെള്ളം ഉയർന്ന് തൃക്കാരിയൂർ ടൗണിലും സമീപത്തെ വീടുകളിലും എല്ലാ വർഷവും വെള്ളപ്പൊക്കം മൂലം വലിയ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു.ഇതിനു പരിഹാരം കാണുന്നതിനു വേണ്ടിയാണ് ‘ഓപ്പറേഷൻ വാഹിനി’ പദ്ധതിയിലുൾപ്പെടുത്തി തൃക്കാരിയൂർ അമ്പലത്തിനു സമീപം മുതൽ മുനിസിപ്പൽ അതിർത്തി വരെ വരുന്ന നാലര കിലോമീറ്റർ പ്രദേശത്തെ ചെളിയും മണ്ണും മണലുമൊക്കെ നീക്കം ചെയ്യുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം തൃക്കാരിയൂർ അമ്പലത്തിനു സമീപം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പര്‍മാരായ ശോഭ രാധാകൃഷ്ണന്‍,സനല്‍ പുത്തന്‍പുരക്കല്‍,സിന്ധു പ്രവീണ്‍,വില്ലേജ് ഓഫീസര്‍ പി എം റഹിം,ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.