കോതമംഗലം : ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഡി ബി എച്ച് എസ് തൃക്കാരിയൂർ ശാസ്ത്ര എക്സിബിഷൻ “സൈൻഷ്യ – 2022” സംഘടിപ്പിച്ചു. കോവിഡ് പ്രതിസന്ധിയിൽ മരവിച്ച് നിന്ന മനസ്സുകൾക്ക് പ്രചോദനം നൽകുന്ന അന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടായിരുന്നു വിദ്യാർത്ഥികൾ കൗതുകലോകം നിർമ്മിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ്സ് CS രാജലക്ഷ്മി ഉദ്ഘാടനം ചെയ്ത് പരിപാടിയിൽ അദ്ധ്യാപകരായ ഹേമ ജി കർത്ത , ഗ്രീഷ്മ , ദൃശ്യ,സ്കൂളിലെ ഓഫീസ് സ്റ്റാഫ് ശ്രീമതി കൃഷ്ണവേണി എന്നിവർ ആശംസകൾ നേർന്നു. വിവിധതരം ചാർട്ട് കളുടെയും സ്റ്റിൽ ആൻഡ് വർക്കിംഗ് മോഡലുകളുടെയും പ്രദർശനം വിദ്യാർത്ഥികൾ നടത്തുകയുണ്ടായി.
