തൃക്കാരിയൂർ: വിദ്യാർത്ഥികളിൽ ഗുരുവിൻറെ പ്രാധാന്യം പകർന്നു കൊടുത്തുകൊണ്ട് ഗുരുവന്ദനത്തോടെ ഡി ബി എച്ച് എസ് പുതിയ അധ്യയന വർഷം ആരംഭിച്ചു .PTA
പ്രസിഡണ്ട് അഡ്വ.രാജേഷ് രാജന്റെ അധ്യക്ഷതയിൽ ഡി ബി എച്ച് എസ് പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശോഭാ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത കാര്യപരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് രാജലക്ഷ്മി സ്വാഗതമാശംസിച്ചു. പ്രശസ്ത തീയാട്ട് കലാകാരനും ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവുമായ സുബ്രഹ്മണ്യ ശർമ വിശിഷ്ടാതിഥിയായി എത്തിച്ചേരുകയും കുട്ടികൾക്ക് ആശംസകൾ നേരുകയും ചെയ്തു .
ഗുരുവന്ദനം ചടങ്ങിൽ ഡി ബി എച്ച് എസിലെ പൂർവ്വ അധ്യാപകരായിരുന്ന സരസ്വതി അമ്മ, പത്മകുമാരി ,എം കെ ഉണ്ണികൃഷ്ണൻ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. സീനിയർ അസിസ്റ്റൻറ് ഹേമ ജി കർത്ത, കിഡ്സ് IAS കോർഡിനേറ്റർ ദൃശ്യ ചന്ദ്രൻ, MPTA പ്രസിഡന്റ് ബീന, PTA എക്സിക്യൂട്ടീവ് മെമ്പർ മണികണ്ഠൻ എന്നിവർ ആശംസകളർപ്പിച്ചു. ചടങ്ങിൽ 2021 -22 അധ്യയനവർഷം NMM SE,തളിർ,സംസ്കൃതം സ്കോളർഷിപ്പുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും NMMSE യോഗ്യത നേടുകയും ചെയ്ത വിദ്യാർഥികളെയും അനുമോദിച്ചു ട്രോഫികൾ വിതരണം ചെയ്തു .സ്കൂളിലെ മലയാളം അധ്യാപകനും, പ്രശസ്ത യുവകവിയും ആയ ശ്രീ സുമേഷ് കൃഷ്ണൻ രചിച്ച എട്ടാമത്തെ പുസ്തകം ഓണക്കിനാവ് ഹെഡ്മിസ്ട്രസ്സ് രാജലക്ഷ്മി ടീച്ചറും തീയാട്ടു കലാകാരൻ സുബ്രഹ്മണ്യ ശർമയും ചേർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥി ആദിത്യനു നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ സുമേഷ് കൃഷ്ണൻ എൻഎസ് കൃതജ്ഞത രേഖപ്പെടുത്തി.ചടങ്ങിൽ നവാഗതർക്ക് പായസം ഉൾപ്പെടെ മധുരം നൽകി വരവേറ്റു.