Connect with us

Hi, what are you looking for?

NEWS

പാവൽ കൃഷി നശിപ്പിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തത്തിൽ പ്രതിഷേധം.

കോതമംഗലം : തൃക്കാരിയൂർ ചിറലാട് വിളവെടുക്കാറായ പാവൽ കൃഷി തോട്ടം നശിപ്പിച്ചവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടും, പ്രതിയെ രാഷ്ട്രീയമായി സംരക്ഷിക്കുന്ന നിലപാടിനെതിരെയും ബിജെപി തൃക്കാരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറലാട് പ്രതിഷേധ പ്രകടനം നടത്തി. കർഷകരായ തൃക്കാരിയൂർ ഇരിങ്ങോത്ത് വീട്ടിൽ സജികുമാർ, ഇടത്തൊട്ടി വീട്ടിൽ മനോജ്‌കുമാർ എന്നിവർ ചേർന്ന് പാട്ടത്തിനെടുത്ത് പാവൽ കൃഷി ചെയ്യുകയും, വളരെ നല്ല രീതിയിൽ പരിചരിച്ച് പന്തലുകൾ ഒരുക്കി വിളവെടുപ്പിന് തയ്യാറായി നിൽക്കുകയുമായിരുന്നു പാവൽ തോട്ടം. 250കിലോ പാവയ്ക്ക വെള്ളിയാഴ്ച പറിച്ചെടുത്ത് വിൽപ്പനയുടെ ആദ്യ ഘട്ടത്തിന് ഒരുങ്ങുന്നതിനിടെയാണ് വ്യാഴാഴ്ച്ച രാത്രിയോടെ പാവലിന്റ കടക്കൽ കത്തി വയ്ക്കുകയും, പാവലം പടർന്നു കയറിയ പന്തലിന്റെ കയറുകൾ കത്തികൊണ്ട് മുറിച്ചു കളയുകയും,പടർന്നു പന്തളിച്ച് കായ്ച്ചു കിടന്നിരുന്ന പാവൽ തോട്ടം മുഴുവനോടെ നിലം പതിക്കുകയും ചെയ്തു.

ഒന്നര ലക്ഷത്തോളം രൂപയുടെ നാശ നഷ്‌ടമാണ് കർഷകർക്ക് ഉണ്ടായിരിക്കുന്നതാണ്. LDF ന്റെ കുത്തക സീറ്റ്‌ ആയിരുന്നു ചിറലാട് ഏഴാം വാർഡ്, ഇത്തവണ ആ ഇടത് കോട്ട തകർത്തുകൊണ്ട് ബിജെപി വാർഡ് പിടിച്ചെടുക്കുകയുണ്ടായി. കർഷകരായ മനോജും, സജിയും ഇത്തവണ ബിജെപി യുടെ തിരഞ്ഞെടുപ്പ് വിജയത്തിനായി മുൻ നിരയിൽ നിന്ന് പ്രവർത്തിച്ചവരായിരുന്നു. അവരോടുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് ഇവരുടെ പാവൽ കൃഷിയുടെ കടക്കൽ കത്തി വയ്ച്ചത്. പ്രതികളെകുറിച്ചുള്ള വ്യക്തമായ സൂചന കർഷകർ പോലീസിൽ പറഞ്ഞു കൊടുത്തിട്ടും ഉന്നത രാഷ്ട്രീയ ഇടപെലുകൾ മൂലം പോലീസ് പ്രതികളെ സംരക്ഷിക്കുകയാണ്.
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി തൃക്കാരിയൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറലാട് ഭാഗത്ത് പ്രതിഷേധ പ്രകടനം നടത്തി. വാർഡ് മെമ്പർമാരായ സിന്ധു പ്രവീൺ, സനൽ പുത്തൻപുരക്കൽ, ശോഭ രാധാകൃഷ്ണൻ, എന്നിവരും, ബിജെപി മണ്ഡലം സെക്രട്ടറി ഇ കെ അജിത്കുമാർ, മേഖല പ്രസിഡന്റ്‌ കെ എൻ ജയചന്ദ്രൻ, കെ കെ സുജീന്ദ്രൻ, ഷിജു കാരൂക്കൽ, സന്ധ്യ സുനിൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്.

You May Also Like

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ ഏക നാട്ടാനയായിരുന്ന തൃക്കാരിയൂർ ശിവനാരായണൻ ചരിഞ്ഞു. കേരളത്തിലെ തന്നെ നിരവധി പൂരങ്ങളിൽ ആണി നിരന്നിരുന്ന കൊമ്പന് ആരാധകരും ഏറെയാരുന്നു. തൃക്കാരിയൂർ കിഴക്കേമഠത്തിൽ സുദർശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണൻ....

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ മുഴുവൻ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ഡെങ്കിപ്പനി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. താലൂക്കിന്റെ പല മേഖലകളിലും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വീടുകളും വ്യാപാരസ്ഥാപനങ്ങളിലും എത്തിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ...

NEWS

കോതമംഗലം : തൃക്കാരിയൂർ മുല്ലേക്കാവ് ഭാഗത്ത്‌ തെരുവ് നായ്ക്കളിൽ കനൈൻ ഡിസ്റ്റംമ്പർ എന്ന വയറസ് ബാധ. തെരുവ് നായ്ക്കൾ നാക്ക് പുറത്തേക്ക് ഇട്ട് തല കുലിക്കി വിറച്ച് വിറച്ച് നടക്കുന്നു. ചില നായ്ക്കൾ...

CRIME

കോതമംഗലം : ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ. തൃക്കാരിയൂർ തങ്കളം ജവഹർ കോളനി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പിണ്ടിമന അടിയോടി കവല പുതുപ്പിലേടം വീട്ടിൽ അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ്...