Connect with us

Hi, what are you looking for?

NEWS

പാവല്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് സഹായവുമായി എന്റെ നാട്.

കോതമംഗലം: തൃക്കാരിയൂര്‍ ചെറലാട് ഇരിങ്ങോത്ത് സജികുമാര്‍, ഇടത്തൊട്ടി മനോജ്കുമാര്‍ എന്നിവര്‍ സഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്ത പാവല്‍ തോട്ടമാണ് നശിപ്പിച്ചത്. സാമൂഹിക ദ്രോഹികള്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ പാവലിന്റെ കടക്കല്‍ കത്തിവയ്ക്കുകയും പടര്‍ന്നുകയറിയ പന്തലിന്റെ കയറുകള്‍ മുറിച്ചുകളയുകയും ചെയ്തു. പാവല്‍ത്തോട്ടം ഇതോടെ മുഴുവനായും നിലംപതിച്ചു. കര്‍ഷകര്‍ക്ക് 2 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. എന്റെ നാട് ചെയര്‍മാന്‍ ഷിബു തെക്കുംപുറം സ്ഥലത്തെത്തി കര്‍ഷര്‍ക്ക് ഇനി കൃഷിചെയ്യാന്‍ സൗജന്യമായി വിത്തും വളവും സഹായവും നല്‍കുമെന്ന് ഉറപ്പുനല്‍കി. കര്‍ഷകര്‍ക്കുളള നഷ്ടപരിഹാരം അടിയന്തിരമായി സര്‍ക്കാര്‍ നല്‍കണമെന്നും, പാവൽ കൃഷി നശിപ്പിച്ച കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. സി. കെ. സത്യന്‍, സുരേഷ് ജെ. എസ് എന്നിവര്‍ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ ഏക നാട്ടാനയായിരുന്ന തൃക്കാരിയൂർ ശിവനാരായണൻ ചരിഞ്ഞു. കേരളത്തിലെ തന്നെ നിരവധി പൂരങ്ങളിൽ ആണി നിരന്നിരുന്ന കൊമ്പന് ആരാധകരും ഏറെയാരുന്നു. തൃക്കാരിയൂർ കിഴക്കേമഠത്തിൽ സുദർശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണൻ....

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ മുഴുവൻ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ഡെങ്കിപ്പനി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. താലൂക്കിന്റെ പല മേഖലകളിലും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വീടുകളും വ്യാപാരസ്ഥാപനങ്ങളിലും എത്തിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ...

NEWS

കോതമംഗലം : തൃക്കാരിയൂർ മുല്ലേക്കാവ് ഭാഗത്ത്‌ തെരുവ് നായ്ക്കളിൽ കനൈൻ ഡിസ്റ്റംമ്പർ എന്ന വയറസ് ബാധ. തെരുവ് നായ്ക്കൾ നാക്ക് പുറത്തേക്ക് ഇട്ട് തല കുലിക്കി വിറച്ച് വിറച്ച് നടക്കുന്നു. ചില നായ്ക്കൾ...

NEWS

കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച്...