Connect with us

Hi, what are you looking for?

NEWS

വില്ലേജ് ഓഫീസിന് സമീപത്തെ തണ്ണീർതടം നികത്താനുള്ള ഭൂമാഫിയയുടെ ശ്രമം തടഞ്ഞു നാട്ടുകാർ

കോതമംഗലം: തൃക്കാരിയൂർ വില്ലേജ് ഓഫീസിന് സമീപം ആയക്കാട് ജംങ്ഷനില്‍ തണ്ണീർതടം നികത്താനുള്ള ഭൂമാഫിയയുടെ നീക്കത്തില്‍ ജനകീയരോഷം ശക്തം. പ്രദേശത്തെ 200 ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടുകയും ബാക്കിയുള്ള പാടശേഖരം കൂടി നികന്ന് പോകുന്നതിനും വലിയ പാരിസ്ഥിതികാഘാതത്തിനും ഇടയാക്കുന്നതാണ് നിലംനികത്തിലൂടെ ഉണ്ടാകുന്നതെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.ചൊവ്വാഴ്ച രാവിലെ 6.30 ഓടെ 5 ടിപ്പുറില്‍ മണ്ണും ജെ.സി.ബിയുമായെത്തി നിലം നികത്താനുള്ള ശ്രമമാണ് ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞത്. മണ്ണുമായെത്തിയ ലോറികള്‍ക്ക് മുമ്പില്‍ പ്രതിഷേധവുമായി ജനങ്ങള്‍ അണിനിരന്നു. പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോകാതെ വന്നതോടെ 10 ഓടെ പോലീസെത്തി. തടഞ്ഞ വാഹനം പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് മാറ്റി.

ആയക്കാട് കവലയ്ക്ക് സമീപത്തെ മാടവന പാടശേഖരത്തില്‍പ്പെട്ട 44 സെന്റ് സ്ഥലം നികത്താനാണ് ടിപ്പറില്‍ മണ്ണുമായി എത്തിയത്. ഒരു കുട്ട മണ്ണ് പോലും പാടത്ത് വീഴാന്‍ അനുവദിക്കില്ലെന്ന് ജനം ശക്തമായി നിലകൊണ്ടു. തൃക്കാരിയൂര്‍ വില്ലേജ് ഓഫീസിന്റെ മൂക്കിന് താഴെയാണ് സംഭവം അരങ്ങേറിയത്.പതിറ്റാണ്ടുകളായി തണ്ണീര്‍ത്തടമായി നിലകൊള്ളുന്ന ഇവിടെ വര്‍ഷം മുഴുവനും ജലസമ്പത്തുള്ള കുളങ്ങളും കാനയും നിറയെ കിണറുകളും സ്ഥിതി ചെയ്യുന്ന പ്രദേശമാണ്. തണ്ണീര്‍ത്തടം കരഭൂമിയാക്കി മാറ്റിയെടുത്ത രേഖകളും ഭൂമാഫിയയുടെ കൈവശം ഉണ്ട്്. ബി.ടി.ആറില്‍ നിലമായി കിടന്ന ഭൂമി പുരയിടമായി രേഖകളിലൂടെ മാറ്റിയതിന് പിന്നില്‍ വലിയ അഴിമതിക്ക് കളമൊരുക്കിയതായും ആരോപണമുണ്ട്.

ആര്‍.ഡി.ഒ.ഓഫീസ്്-താലൂക്ക് ഓഫീസിലേയും ചില ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് ഭൂമിയില്‍ കൃത്രിമത്വം കാട്ടിയിരിക്കുന്നത്.ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.വില്ലേജ് ഓഫീസറും പഞ്ചായത്ത്് അധികൃതരും കൃഷി ഓഫീസര്‍ കണ്‍വീനറായുള്ള പ്രാദേശിക നിരീക്ഷണ സമിതിയാണ് ഡാറ്റാ ബാങ്കില്‍ നിന്ന്് ഒഴിവാക്കി കൊടുത്തിരിക്കുന്നത്.ഇവിടം മണ്ണിട്ട് നികത്തുന്നതോടെ തൊട്ട് ചേര്‍ന്നുള്ള 15 ഏക്കറോളം വരുന്ന പാടശേഖരവും ഭാവിയില്‍ നികന്ന് പോകുന്നതിനുള്ള സാധ്യതയും കാണുന്നു.
44 സെന്റില്‍ മണ്ണ് വീഴുന്നതോടെ സ്വാഭാവിക ജലസ്രോതസുകള്‍ അടയും.ഇത് വേനലില്‍ വെള്ളം കിട്ടാത്ത അവസ്ഥയും മഴക്കാലത്ത് വെള്ളപ്പൊക്കത്തിനും ഇടയാക്കുമെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടി. കാനകീറി കവുങ്ങ് നട്ടുപിടിപ്പിച്ചിരിക്കുന്ന സ്ഥലം കണ്ടാല്‍ പുരയിടമാണെന്നെ തോന്നുകയുള്ളൂ.

പോലീസിന് പിന്നാലെ വില്ലേജ് ഓഫീസറും കൃഷി ഓഫീസറും സ്ഥലത്തെത്തി സ്ഥിതിഗതി വിലയിരുത്തി.പ്രതിഷേധക്കാരുടെ ആശങ്ക പരിഹരിക്കുമെന്ന് ഉറപ്പും നല്‍കി. മറ്റെവിടോയെ മണ്ണടിയ്ക്കാനുള്ള പാസുമായാണ് എത്തിയതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് മെമ്പര്‍മാരായ ശോഭാ രാധാകൃഷ്ണന്‍,സനല്‍ പുത്തന്‍പുരയ്ക്കല്‍,സിന്ധു പ്രവീണ്‍,പൊതുപ്രവര്‍ത്തകരായ വി.എം.മണി,പി.ആര്‍.സിജു,ആര്‍.സന്ദീപ്,പി.ശരത്ത്് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.ജില്ലാ കളക്ടര്‍,ആര്‍.ഡി.ഒ.,തഹസില്‍ദാര്‍ എന്നിവര്‍ക്ക് പരാതി നല്‍കാനും തണ്ണീര്‍ത്തടത്തില്‍ ഒരുകാരണവശാലും മണ്ണിട്ട് നികത്താന്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ മുഴുവൻ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ഡെങ്കിപ്പനി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. താലൂക്കിന്റെ പല മേഖലകളിലും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വീടുകളും വ്യാപാരസ്ഥാപനങ്ങളിലും എത്തിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ...

NEWS

കോതമംഗലം : തൃക്കാരിയൂർ മുല്ലേക്കാവ് ഭാഗത്ത്‌ തെരുവ് നായ്ക്കളിൽ കനൈൻ ഡിസ്റ്റംമ്പർ എന്ന വയറസ് ബാധ. തെരുവ് നായ്ക്കൾ നാക്ക് പുറത്തേക്ക് ഇട്ട് തല കുലിക്കി വിറച്ച് വിറച്ച് നടക്കുന്നു. ചില നായ്ക്കൾ...

CRIME

കോതമംഗലം : ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ. തൃക്കാരിയൂർ തങ്കളം ജവഹർ കോളനി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പിണ്ടിമന അടിയോടി കവല പുതുപ്പിലേടം വീട്ടിൽ അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ്...

ACCIDENT

കോതമംഗലം :- തൃക്കാരിയൂർ മുണ്ടുപാലത്തിൽ സംരക്ഷണഭിത്തി തകർത്ത് കാർ തോട്ടിലേക്ക് പതിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കോതമംഗലം തൃക്കാരിയൂർ മുണ്ടു പാലത്തിനു സമീപം നിയന്ത്രണം വിട്ട ഹ്യൂണ്ടായ് കാർ 10...