Connect with us

Hi, what are you looking for?

CRIME

കൊലപാതകക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കോതമംഗലം: കൊലപാതകക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം കറുകടം താണിക്കത്തടം ചാലിൽ പുത്തൻപുര (കല്ലിങ്ങപറമ്പിൽ) യിൽ ദിലീപ് (43) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ. എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. കോതമംഗലം, മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ പരധികളിൽ കൊലപാതകം, കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, , ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. 2021 പുതുപ്പാടി സ്ക്കൂൾപ്പടി ഭാഗത്ത് വച്ച് പ്രിൻസ് എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ്.

ജാമ്യത്തിലിറങ്ങി തുടർന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രതിയെ 2023 ഫെബ്രുവരി മുതൽ ഒരു വർഷത്തേക്ക് കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. കാലാവധിക്ക് ശേഷം നാട്ടിൽ പ്രവേശിച്ച ദിലീപ് കഴിഞ്ഞ ആഗസ്റ്റിൽ മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത വധശ്രമകേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് നടപടി. കോതമംഗലം പോലീസ് ഇൻസ്പെക്ടർ പി.ടി ബിജോയിയുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ഷാഹുൽ ഹമീദ്, അസി. സബ്ബ് ഇൻസപെക്ടർദിലീപ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

You May Also Like

NEWS

എറണാകുളം: ചുമട്ടു തൊഴിലാളി മേഖലയിലെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ മുതിരാത്തതിൽ പ്രതിഷേധിച്ച് ചുമട്ടുതൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി എറണാകുളം ടൗൺഹാളിൽ നടത്തിയ സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ്...

NEWS

കോതമംഗലം :ഇരുപത്തിയൊന്നാമത് എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് തുടക്കമായി. 14 ഉപജില്ലകളിൽ നിന്നായി 2500 ലേറെ കായിക പ്രതിഭകളാണ് 3 ദിവസകാലമായി എം എ കോളേജിൽ നടക്കുന്ന മേളയിൽ മാറ്റുരയ്ക്കുന്നത്. നൂറു...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ബോട്ടണി വിഭാഗത്തിൽ ഗസ്റ്റ്‌ അധ്യാപക ഒഴിവ് .നെറ്റ് /പി എച്ച് ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഓഫീസിൽ അധ്യാപക പാനലിൽ പേര്...

NEWS

കോതമംഗലം: ഊന്നുകൽ നമ്പൂരികൂപ്പ് (കുട്ടമംഗലം ) സെന്റ് മേരീസ്‌ യക്കോബായ സുറിയാനി പള്ളിയുടെ കാപ്പിച്ചാലിൽ എൽദോ മാർ ബാസേലിയോസ് ബാവയുടെയും, പരുമലയിൽ കബറടങ്ങിയിരിക്കുന്ന ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തീരുമേനിയുടെയും നാമത്തിൽ പുനർ നിർമ്മിച്ച...

error: Content is protected !!