കോതമംഗലം: ഊന്നുകൽ നമ്പൂരികൂപ്പ് (കുട്ടമംഗലം ) സെന്റ് മേരീസ് യക്കോബായ സുറിയാനി പള്ളിയുടെ കാപ്പിച്ചാലിൽ എൽദോ മാർ ബാസേലിയോസ് ബാവയുടെയും, പരുമലയിൽ കബറടങ്ങിയിരിക്കുന്ന ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തീരുമേനിയുടെയും നാമത്തിൽ പുനർ നിർമ്മിച്ച കുരിശുപള്ളിയുടെ കൂദാശയും പള്ളിയുടെ കീഴിൽ ആരംഭിക്കുന്ന സെന്റ് മേരീസ് പാലിയേറ്റീവ് സംഘടനയുടെ ഉദ്ഘാടനവും കോതമംഗലം മേഖല മെത്രാപോലിത്ത ഏലിയാസ് മോർ യൂലിയോസ്
നിർവഹിച്ചു. വികാരി ഫാ. ബിജു അരീക്കൽ അദ്ധ്യക്ഷത വഹിച്ചു.ഫാ.
എൽദോസ് ചെങ്ങമനാട്ട് ,ഫാ. സജി അറമ്പൻകുടിയിൽ, ഫാ. ബേബി ജോൺ പാണ്ടാലിൽ, ഫാ. ജിൻസ് ആറാക്കൽ എന്നിവർ പങ്കെടുത്തു.
