കോതമംഗലം :ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ട് 40 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച പുന്നേക്കാട് ടൗൺ നാടിന് സമർപ്പിച്ചു. പുന്നേക്കാട് കവലയിലെ ഇടത് ഭാഗത്തുള്ള പാറ പൊട്ടിച്ച് ഇന്റർ ലോക്കിങ് ടൈല്‍ വിരിച്ച് പാർക്കിംഗ് സ്ഥലം ഒരുക്കി പ്രദേശത്തെ വളവ് നിവര്‍ത്തി പാലമറ്റം, തട്ടേക്കാട് എന്നീ ഭാഗങ്ങളിലേക്കു ഗതാഗതം സുഗമമാകുന്നതിനും നിരവധി വ്യാപാര സ്ഥാപനങ്ങളുള്ള കവലയിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനുമായിട്ടുള്ള നിർമ്മാണ പ്രവത്തനങ്ങൾക്കായാണ് തുക അനുവദിച്ചിരുന്നത്.പുന്നേക്കാട് ടൗണിൽ വച്ച് നടന്ന ചടങ്ങ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ബീന റോജോ,മുൻ പഞ്ചായത്ത് പ്രസിഡന്റ് വി സി ചാക്കോ,വാർഡ് മെമ്പർമ്മാരായ ജിജോ ആന്റണി,ലിസി ജോസഫ്, ബേസിൽ ബേബി, ,ലിസി ജോസ് ,ആശാ മോൾ ജയപ്രകാശ്, അൽഫോൻസ സാജു , പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാമോൻ കെ കെ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വി പി സിന്റോ, അസിസ്റ്റന്റ് എഞ്ചിനീയർ അരുൺ എം എസ്,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സാബു വർഗീസ്, എം എസ് ശശി,രാജു എബ്രഹാം,കെ ഒ കുര്യാക്കോസ് ,ജോജി സ്കറിയ, നാരായണൻ നായർ, എം കെ കൊച്ചുകുറു, പി എ പാപ്പു എന്നിവർ സംസാരിച്ചു .