കുട്ടമ്പുഴ : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ വാച്ചറായി ജോലി ചെയ്യുന്നയാളെ കാണാതായതായി പരാതി, ഇന്ന് തെരച്ചിൽ ഊർജ്ജിതമാക്കി. തട്ടേക്കാടിന് സമീപം ഞായപ്പിള്ളിയിൽ താമസിക്കുന്ന വടക്കേക്കര എൽദോസിനെയാണ് ഒന്നാം തീയതി രാവിലെ മുതൽ കാണാതായിരിക്കുന്നത്. ഓവുങ്കൽ കടവിൽ ഡ്യൂട്ടിയിലായിരുന്ന എൽദോസ് മറ്റൊരു മറ്റൊരു വാച്ചറോടൊപ്പം വള്ളത്തിൽ മടങ്ങിയിരുന്നു. പിന്നീടാണ് എൽദോസിനെ കാണാതാകുന്നത്. എൽദോസിനെ കാണാതായ വിവരം ഇന്നലെ വൈകിട്ടോടെയാണ് ശ്രദ്ധയിൽപ്പെട്ടത്. ഫയർഫോഴ്സ്, വനം വകുപ്പ് ,പോലീസ്, നാട്ടുകാർ എന്നിവർ പെരിയാറ്റിലും, വന മേഖലയിലും തെരച്ചിൽ നടത്തുകയാണ്.
