കോതമംഗലം: കവളങ്ങാട് പുലിയാൻപാറയിൽ സ്ഥാപിച്ചിരിക്കുന്ന ടാർ മിക്സിങ് പ്ലാന്റ് ഇന്നലെ ഉച്ചയോടെ പ്രവർത്തനം ആരംഭിച്ചു. പ്ലാന്റിന്റെ പ്രവർത്തനം തടയുന്നതിന് ജനങ്ങൾ എത്തുമെന്ന് അറിയാമായിരുന്നതിനാൽ നട്ടുച്ചവരെ കാത്തിരുന്ന ശേഷമാണ് പ്രവർത്തനം തുടങ്ങിയത്. പ്രവർത്തനം തുടങ്ങിയതറിഞ്ഞ നാട്ടുകാർ പുലിയൻപാറ സെന്റ് സെബാസ്റ്റ്യൻ’സ് പള്ളി വികാരി ഫാദർ പോൾ വിലങ്ങുപാറയുടെ നേതൃത്വത്തിൽ പ്ലാന്റിന് മുന്നിൽ പ്രദിഷേദിക്കുകയും പ്ലാന്റിൽ നിന്ന് ടാർ മിക്സ് അടിച്ചുകൊണ്ടുപോകുന്നതിനു അനുദിക്കില്ല എന്ന് പ്ലാന്റുടമയെ അറിയിക്കുകയും ചെയ്തു. സംഘർഷം കനത്തതിനെത്തുടർന്നു, ഊന്നുകൽ സർക്കിൾ ഇൻസ്പെക്ടരുടെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം പള്ളിവികാരിയോടു മോശമായി സംസാരിക്കുകയാണ് ഉണ്ടായതു. എല്ലാവരെയും ഭീഷിണിപ്പെടുത്തി അവിടെനിന്നു നീക്കി നാളെ ഇടവകജനങ്ങളെ മുഴുവൻ അണിനിരത്തി ശക്തമായ സമരവുമായി മുൻപോട്ടു പോകുമെന്ന് സമരസമിതി അറിയിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ സമരത്തിൽ പങ്കെടുത്തു.
ഫയർ ഫോഴ്‌സിന്റെ NOC നാളിതുവരെ ഇ പ്ലാന്റിന് ലഭിച്ചിട്ടില്ല എന്ന് സമരസമിതി അറിയിച്ചു. ഫയർ ഫോസിൽ നിന്ന് ഒരു കത്ത് പഞ്ചായത്തു ചോദിച്ചു വാങ്ങി അതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് അനുമതി നൽകിയത്. കോതമംഗലം മുൻസിഫ് കോടതിയിൽ സമരസമിതി നൽകിയിരിക്കുന്ന കേസ് വിധി പറയുന്നതിന് വേണ്ടി മാർച്ച് 12നു വച്ചിരിക്കുന്ന സാഹചര്യത്തിലാണ് കോടതിയെ വെല്ലുവിളിച്ചു പ്രവർത്തനം തുടങ്ങിയത്.