കോതമംഗലം : സുഗതകുമാരി ടീച്ചറെ ഓർമിച്ചുകൊണ്ട് തൃക്കാരിയൂർ പ്രഗതി ബാലഭവനിൽ ” ടീച്ചറുടെ ജീവിതത്തിലെ മൂന്ന് മുഖങ്ങളെ “ഉൾക്കൊള്ളിച്ച് പ്രത്യേക പരിപാടികൾ നടന്നു.
ഹൃദയത്തെ തൊട്ടാൽ പ്രതിഭ തുളുമ്പുന്ന കാവ്യമുഖം , പ്രകൃതിയെ തൊട്ടാൽ പ്രതിഷേധം തുളുമ്പുന്ന സമരമുഖം , ഉപേക്ഷിക്കപ്പെട്ടവർക്ക് മുന്നിൽ സ്നേഹം തുളുമ്പുന്ന അഭയമുഖം,
തുടങ്ങിയ ടീച്ചറുടെ ജീവിതത്തിലെ മൂന്ന് മേഖലകളെപ്പറ്റിയുള്ള വിഷയങ്ങൾ ആസ്പദമാക്കി ക്ലാസുകൾ സംഘടിപ്പിച്ചു. തുടർന്ന് പരിസ്ഥിതി രംഗത്തെ ഉദാത്ത മാതൃകയായിരുന്ന ടീച്ചറെ സ്മരിച്ചുകൊണ്ട് പ്രഗതി ബാലഭവനിലെ അന്തേവാസികളായ കുട്ടികൾ ഫലവൃക്ഷ തൈകൾ നട്ടു.
ബാലഭവൻ പ്രസിഡന്റ് കെ എൻ ജയചന്ദ്രൻ, സെക്രട്ടറി പി ആർ സിജു, വെൽഫെയർ ഓഫീസർ അമൽ അശോക് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
