Connect with us

Hi, what are you looking for?

CHUTTUVATTOM

സംസ്ഥാന എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്‍ പിഎസ്‌സി പരിശീലനം: കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ ഉന്നതികളിലെ പരിശീലന പരിപാടിയുടെ ഉദ്ഘാടന യോഗം നടത്തി

കോതമംഗലം: സംസ്ഥാന എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്‍ ആദിവാസി ഉന്നതികളില്‍ നടപ്പാക്കുന്ന പിഎസ്‌സി പരിശീലന പദ്ധതിയുടെ ഭാഗമായി കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ ഉന്നതികളിലെ കുട്ടികള്‍ക്ക് ജില്ലാ മിഷന്‍ നടപ്പാക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടന യോഗം നടത്തി. പഞ്ചായത്തു തെരെഞ്ഞുടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നതിനാല്‍ ക്ലാസ്സ് ആരംഭിച്ച സമയത്ത് നടത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് പരിശീലന ക്ലാസ്സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

വാര്‍ഡ് മെമ്പര്‍ അരുണിമ വിനീഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ചിഞ്ചു എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. വിമുക്തി മെന്റര്‍ കെ.എസ് ഇബ്രാഹിം പദ്ധതി വിശദീകരണം നടത്തി. കോതമംഗലം റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ഫിലിപ്പ് തൊമസ്, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലിസി സൈമണ്‍, കോതമംഗലം എക്സൈസ് സര്‍ക്കിള്‍ ഓഫിസ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് പി.കെ ബാലകൃഷ്ണന്‍ നായര്‍, വിദ്യാര്‍ത്ഥി പ്രിയങ്ക, കുട്ടമ്പുഴ റേഞ്ച് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് പോള്‍ ടി.പി ,സിവില്‍ എക്‌സൈസ് ഓഫീസര്‍ ബേസില്‍ കെ തൊമസ്, നന്ദു ശേഖരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥി ദിവ്യ പി എസ് ഗാനം ആലപിച്ചു.

 

You May Also Like

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജിലെ ബയോഡൈവേഴ്‌സിറ്റി ക്ലബ്ബും, ഭൂമിത്രസേനയും ചേര്‍ന്ന് പത്മശ്രീ ജേതാവും പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയുമായ കൊല്ലക്കല്‍ ദേവകിയമ്മയെ ആദരിച്ചു.ആലപ്പുഴ മുതുകുളത്തെ തപോവനത്തിലെ അവരുടെ വനഗൃഹം സന്ദര്‍ശിച്ചാണ് ”ഗ്രീന്‍ സല്യൂട്ട്” നല്‍കി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പറുടെ തണ്ണിമത്തന്‍ കൃഷിയുടെ വിളവെടുപ്പ് നടന്നു. പൈങ്ങോട്ടൂര്‍ സ്വദേശിയും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ സിജോ ജോണ്‍ സ്വന്തം സ്ഥലത്താണ് തണ്ണി മത്തന്‍ കൃഷി ചെയ്തത്. കിരണ്‍ ഇനത്തില്‍പ്പെട്ട...

CHUTTUVATTOM

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ പൂർവ്വ വിദ്യാർത്ഥി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ “വീണ്ടും” എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി- അധ്യാപക സംഗമം സംഘടിപ്പിച്ചു .സംഗമം എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി...

CHUTTUVATTOM

കോതമംഗലം : മാലിപ്പാറ ഫാത്തിമ മാതാ യു.പി. സ്കൂളിന്റെ 74-ാമത് വാർഷികം “Fatmos 2k26” സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു.സ്കൂൾ മാനേജർ റവ. ഫാ. ജോസ് കുന്നാനിക്കൽ അധ്യക്ഷത വഹിച്ച...

CHUTTUVATTOM

കോതമംഗലം : പൈമറ്റം ഗവ. യു.പി. സ്‌കൂളിന്റെ 91-ാമത് വാർഷികാഘോഷം”സെനേറിയോ 2k26″ സംഘടിപ്പിച്ചു.പൊതുസമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൊയ്തു അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കാരക്കുന്നം : കാരക്കുന്നം ഫാത്തിമ മാതാ എൽ.പി സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി സ്മാരകമായി കറുകടത്ത് നിർമ്മിച്ച സഹപാഠിക്കൊരു സ്നേഹവീടിൻ്റെ താക്കോൽദാനകർമ്മം കോതമംഗലം എം. എൽ. എ ആൻ്റണി ജോൺ നിർവഹിച്ചു . കോതമംഗലം...

CHUTTUVATTOM

കോതമംഗലം: കെഎസ്ആര്‍ടിസി കോതമംഗലം ബസ് ടെര്‍മിനലില്‍ കാര്‍ബണ്‍ ന്യൂട്രല്‍ പ്രൊജക്റ്റ് കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിന്റെയും...

CHUTTUVATTOM

കോതമംഗലം: നീതി മെഡിക്കല്‍ സ്റ്റോര്‍ ഊന്നുകല്‍ സിറ്റിയിലേക്ക് മാറ്റി പ്രവര്‍ത്തിക്കുന്നതിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് എംഎസ് പൗലോസ് അധ്യക്ഷത വഹിച്ചു. കവളങ്ങാട് പഞ്ചായത്ത് അംഗം മോളി ജോയി,...

CHUTTUVATTOM

കോതമംഗലം: സംയുക്ത ട്രേഡ് യൂണിയന്‍ ദേശീയ പൊതുപണിമുടക്ക് കോതമംഗലത്ത് ഹര്‍ത്താലായി മാറി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ ജനദ്രോഹവിരുദ്ധ നയങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 24 മണിക്കൂര്‍ പൊതുപണിമുടക്ക് ദിനത്തില്‍ സംയുക്ത ട്രേഡ്...

CHUTTUVATTOM

കോതമംഗലം: സാമ്പത്തികമായി മുന്നോട്ട് പോകാന്‍ കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് കോതമംഗലത്ത് നല്‍കിയ സ്വീകരണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ജോസ്...

CHUTTUVATTOM

  കോതമംഗലം:വീല്‍ചെയറില്‍ ജീവിതം മുന്നോട്ട് നയിക്കുന്ന ആറു പേര്‍ ചേര്‍ന്ന് നടത്തുന്ന ഒരു കഫേയുടെ പ്രചോദനകരമായ കഥയാണ് കോതമംഗലത്തിന് പറയാനുള്ളത്. ശാരീരിക വെല്ലുവിളികളെ തോല്‍പ്പിച്ച് സ്വന്തം മനോബലത്തില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ആറു...

CHUTTUVATTOM

കോതമംഗലം: കാരക്കുന്നം ഫാത്തിമമാത എല്‍പി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി സമാപനവും, ജൂബിലി സ്മാരക സ്‌നേഹവീടിന്റെ താക്കോല്‍ദാനവും 12ന് നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്‌കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് വള്ളോംകുന്നേല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.12ന് ഉച്ചകഴിഞ്ഞ്...

error: Content is protected !!