കോതമംഗലം: വടാട്ടുപാറ സെന്റ് ജോര്‍ജ് പബ്ലിക് സ്‌കൂളില്‍ വാര്‍ഷികാഘോഷം ജോര്‍ജോത്സവ് 2026 സംഘടിപ്പിച്ചു. ആന്റണി ജോണ്‍ എംഎല്‍എ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. എല്‍ദോസ് സ്‌കറിയ കുമ്മംകോട്ടില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് സിബി സജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബിന്‍സി മോഹന്‍,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍ദോസ് ബേബി,മാര്‍ തോമ ചര്‍ച്ച് വികാരി ഫാ. ബ്ലെസ്സന്‍, വാര്‍ഡ് മെമ്പര്‍മ്മാരായ എം.കെ. രാമചന്ദ്രന്‍,കവിത ഗോപകുമാര്‍, സല്‍മ ഷാനവാസ്, ഭാഗ്യലക്ഷ്മി രാജന്‍,പി ടി എ പ്രസിഡന്റ് റെജിമോന്‍ കെ. കെ,ട്രസ്റ്റിമ്മാരായ ഒ. കെ. ജോസഫ്,സാജു വര്‍ഗ്ഗീസ്,സ്‌കൂള്‍ ബോര്‍ഡ് മെമ്പര്‍ ആനിസ് ജോണി,വൈസ് പ്രിന്‍സിപ്പല്‍ സുമി ജസ്റ്റിന്‍,മാതൃസംഗമം ചെയര്‍പേഴ്സണ്‍ രേണുക രാജീവ്,ഹെഡ് ബോയ് മാസ്റ്റര്‍ ആകാശ് വിനോദ്,ഹെഡ് ഗേള്‍ കുമാരി എലിസബത് ജെനി,അക്കാഡമിക് കോ- ഓര്‍ഡിനേറ്റര്‍ സജി എ. പോള്‍, സ്‌കൂള്‍ ബോര്‍ഡ് സെക്രട്ടറി ബേസില്‍ തേക്കുംകാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഷികത്തോടനുബന്ധിച്ച് കുട്ടികളുടെ കലാവിരുന്നും അരങ്ങേറി.






















































