കോതമംഗലം: പിതാവിന്റെ മരണ വിവരം അറിഞ്ഞ് കുഴഞ്ഞുവീണ മകന്‍ ചികിത്സയിലിരിക്കെ മരിച്ചു. പൈമറ്റം ഇലവുംകുടി ഇ.ടി പൗലോസിന്റെ മകന്‍ ജെയിംസ് (53)ആണ് മരിച്ചത്. പിതാവ് പൗലോസ് 12ന് ഹൃദയാഘാതം മൂലം മരണമടഞ്ഞു. സംഭവം അറിഞ്ഞ് ദേഹാസ്വാസ്ഥ്യം ഉണ്ടായി കുഴഞ്ഞുവീണ മകന്‍ ജെയിംസിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ജെയിംസിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടത്തിനെ തുടര്‍ന്ന് ബുധനാഴ്ച ആഞ്ചിയോഗ്രാം ചെയ്ത് ബ്ലോക്ക് നീക്കാനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ വീണ്ടും ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. പിതാവ് പൗലോസിന്റെ സംസ്‌കാരം നടത്തി. ജെയിംസ് സ്വകാര്യ ബസില്‍ ഡ്രൈവര്‍ ആയിരുന്നു. സംസ്‌കാരം വ്യാഴാഴ്ച 12ന് പരീക്കണ്ണി സെന്റ് മേരീസ് പള്ളിയില്‍. മാതാവ്: മേരി. ഭാര്യ: അല്‍ഫോന്‍സ. മക്കള്‍: ആന്‍മരിയ, ആന്‍ഡ്രിയ, ആന്‍സണ്‍.























































