കോതമംഗലം : നേര്യമംഗലം 46 ഏക്കറിൽ മണ്ണിടിച്ചിൽ ഭീഷണി ; വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ടിനു ശേഷം വനം വകുപ്പിന്റെ നേതൃത്വത്തിൽ നടപടി സ്വീകരിക്കാൻ തീരുമാനമായി.നേര്യമംഗലം 46 ഏക്കർ കോളനി പ്രദേശത്ത് ഇടുക്കി റോഡിൽ നിരന്തരം മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പ്രദേശം ആൻ്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ വനം,റവന്യൂ,ദേശീയ പാത ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം സന്ദർശിച്ചു.എംഎൽ എ യോടൊപ്പം പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ,മൂന്നാർ ഡി എഫ് ഓ രാജു കെ ഫ്രാൻസിസ്,തഹസിൽദാർ എൽ ആർ നാസർ കെ എം,പി ഡബ്ല്യൂ ഡി എൻ എച്ച് എക്സിക്യൂട്ടീവ് എഞ്ചിനീയർ ലതാ മങ്കേഷ്,ഇടുക്കി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ കെ ഷാമോൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എം കണ്ണൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിംസിയ ബിജു, സി പി ഐ എം ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്, കെ ഇ ജോയി, പി എൻ ശിവൻ, എബിമോൻ മാത്യു എന്നിവരും ഉണ്ടായിരുന്നു.വിദഗ്ധ പഠനത്തിനായി കളക്ടറോട് ശുപാർശ ചെയ്യുന്നതിനും തീരുമാനമായി.വിദഗ്ധ സംഘത്തിന്റെ പഠന റിപ്പോർട്ട് ലഭ്യമായ ശേഷം വനം വകുപ്പിന്റെ നേതൃത്വത്തിൽ തുടർ നടപടി സ്വീകരിക്കാൻ തീരുമാനമായി.
