കോതമംഗലം : സ്‌നേഹവീട് സാംസ്ക്കാരിക സമിതി കേരള പത്താം വാർഷിക സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു സംസ്ഥാന-ജില്ലാ തലങ്ങളിൽ വിവിധ കലാ സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാന തലത്തിൽ മികച്ച സാഹിത്യകാരനുള്ള കുറത്യാടൻ പ്രദീപ് സ്മാരക പുരസ്ക്കാരം നിരഞ്ജൻ അഭിക്ക് ലഭിച്ചു. ജില്ലാതലത്തിൽ ഇടുക്കി ജില്ലയ്ക്ക് ലഭിച്ച വിവിധ പുരസ്‌കാരങ്ങൾ ഇവയാണ്. സാഹിത്യ സമഗ്ര സംഭാവനക്കുള്ള ഇടുക്കി ജില്ലാ സ്‌നേഹവീട് പ്രതിഭാ പുരസ്ക്കാരം . ഓമന. എൻ. സി. കാർത്തിക.
കവിത, സാഹിത്യം, കഥ, തിരക്കഥ രചന എന്നിവയിലെ സംഭാവന കണക്കിലെടുത്തു ഇടുക്കി ജില്ലാ സ്‌നേഹവീട് പ്രതിഭാ പുരസ്ക്കാരം നീറുണ്ണി പ്ലാമൂട്, മികച്ച കവിയ്ക്കും അഭിനേതാവിനുമുള്ള ഇടുക്കി ജില്ലാ സ്‌നേഹവീട് പ്രതിഭാ പുരസ്ക്കാരം ശ്രീ സജി കൂറ്റാംമ്പാറ കലാ -സാഹിത്യ സമഗ്ര സംഭാവനയ്ക്കുള്ള ഇടുക്കി ജില്ലാ സ്‌നേഹവീട് പ്രതിഭാ പുരസ്ക്കാരം കസ്തൂരി മാധവൻ.
മികച്ച യുവകവയിത്രിക്കുള്ള ഇടുക്കി ജില്ലാ സ്‌നേഹവീട് പ്രതിഭാ പുരസ്ക്കാരം . ജയലക്ഷ്മി വിനോദ്, മികച്ച യുവ കവയിത്രിക്കും, ചിത്രകാരിക്കുമുള്ള ഇടുക്കി ജില്ലാ സ്‌നേഹവീട് പ്രതിഭാ പുരസ്ക്കാരം . സുമ റോസ് മികച്ച കവിയ്ക്കും നിരൂപകനും കലാകാരനുമുള്ള സ്നേഹവീട് ഇടുക്കി ജില്ലാ പ്രതിഭാ പുരസ്ക്കാരം . രാജൻ മനു ജോസഫ് സാഹിത്യത്തിനുള്ള ഇടുക്കി ജില്ലാ സ്‌നേഹവീട് പ്രതിഭാ പുരസ്ക്കാരം അഡ്വക്കേറ്റ്. വി.എസ്. ദീപു.
ഏപ്രിൽ 10 ന് ആലപ്പുഴ തുറവൂർ നടക്കുന്ന സ്‌നേഹവീട് പത്താം വാർഷിക സംസ്ഥാന സമ്മേളനത്തിൽ മന്ത്രിമാരും വിവിധ രാഷ്ട്രീയ,മത, കലാ സാംസ്ക്കാരിക,സിനിമ പ്രമുഖരും പങ്കെടുക്കുന്ന ചടങ്ങിൽ വെച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് സംഘടനാ ദേശീയ പ്രസിഡന്റ് .ഡാർവിൻ പിറവം, ദേശീയ വൈസ് പ്രസിഡന്റ് .അജികുമാർ നാരായണൻ, ദേശീയ സെക്രട്ടറി . സുധീഷ്. സി.കെ, ദേശീയ ട്രഷറർ സരിത., പ്രോഗ്രാം ഡയറക്ടർ ഹനീഫ് പതിയാരിയിൽ,ചെയർമാൻ റവ.ഡീക്കൺ ടോണി മേതല, വൈസ് ചെയർമാൻ ഷക്കീല സത്താർ, സ്റ്റേറ്റ് പ്രസിഡന്റ് ശ്രീ. ഇഞ്ചക്കാട് ബാലചന്ദ്രൻ,സ്റ്റേറ്റ് സെക്രട്ടറി. ഫാദർ.ഗീവർഗീസ് ബ്ലാഹേത്ത് അടൂർ, സ്റ്റേറ്റ് ട്രഷറർ രാജേഷ് ശ്രീധർ,അഡ്വൈസറി ചെയർമാൻ . അഡ്വക്കേറ്റ് രാമകൃഷ്ണ ശേഷാദ്രി, ദേശീയ കൺവീനർ &മീഡിയ, മാഗസിൻ ഡയറക്ടർ നിരഞ്ജൻ എന്നിവർ അറിയിച്ചു.