കോതമംഗലം: കോതമംഗലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന് വേണ്ടിയുള്ള പ്രചാരണത്തിനായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ കോതമംഗലത്ത് റോഡ് ഷോ നടത്തി. നെല്ലിക്കുഴി ഇരുമലപ്പടിയില്‍ നിന്ന് കോതമംഗലത്തേക്കുള്ള റോഡ് ഷോയില്‍ നൂറുകണക്കിന് പ്രവര്‍ത്തകരും അണിനിരന്നു.
ഷിബു തെക്കുംപുറത്തിലൂടെ കോതമംഗലം മണ്ഡലം തിരിച്ചുപിടിക്കുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. നേതാക്കളായ ടി.യു.കുരുവിള, ഷമീര്‍ പനക്കല്‍, ബാബു ഏലിയാസ്, ഇബ്രാഹിം കവലയില്‍, ബോബന് ജേക്കബ്, എ.ജി.ജോര്‍ജ്, കെ.പി.ബാബു, പി.കെ.മൊയ്തു, പി.എം.സക്കറിയ, എ.ടി.പൗലോസ്, മാത്യു ജോസഫ്, എ.സി.രാജശേഖരന്, അബു മൊയ്തീന്, ഭാനുമതി രാജു, ജെസി സാജു, പ്രിന്‍സ് വര്‍ക്കി തുടങ്ങിയവര്‍ നേതൃത്വം നല്കി.





















































