പെരുമ്പാവൂർ : വഴി തർക്കത്തിന്‍റെ പേരിൽ സ്ത്രീയെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. കൂവപ്പടി കല്ലമ്പലം കിഴക്കെപുറത്ത്കുടി വീട്ടിൽ ശശി (38) യെയാണ് കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12 നായിരുന്നു സംഭവം. പരിക്കേറ്റ 68 വയസ്സുള്ള സ്ത്രീയും ശശിയും തമ്മിൽ തർക്കമുള്ള ഭാഗത്തെ വഴി ശശി ജെ.സി.ബി ഉപയോഗിച്ച് മാന്തിയത് തടയാൻ ശ്രമിച്ച ഇവരെ അസഭ്യം പറഞ്ഞ് വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു. സംഭവത്തിൽ സ്ത്രീയുടെ കൈയ്യിന്‍റെ അസ്ഥിയ്ക്ക് പൊട്ടലും മുറിവും പറ്റി. ആക്രമണം തടയാൻ ശ്രമിച്ച ഇവരുടെ ബന്ധുവിനും പരിക്കേറ്റു. അന്വേഷണ സംഘത്തില്‍ എസ്.ഐ കുര്യാക്കോസ്, എ.എസ്.ഐ മാരായ തങ്കച്ചന്‍, സുഭാഷ്, എസ്.സി.പി.ഒ ഏബിന്‍ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
