കോതമംഗലം – മണൽ ശേഖരിക്കുന്നതിനും, വിപണനം നടത്തുന്നതിനുമുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്ന് ബഹു:റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ നിയമസഭയിൽ വ്യക്തമാക്കി. ഇതു സംബന്ധിച്ചുള്ള ആന്റണി ജോൺ എംഎൽഎയുടെ നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് ബഹു:മന്ത്രി നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. മണലിന്റെ ലഭ്യതക്കുറവ് മൂലം നിർമ്മാണ മേഖലകളിൽ വന്നിട്ടുള്ള പ്രതിസന്ധിയും, ഇതിന്റെ ഭാഗമായി കോതമംഗലം മണ്ഡലത്തിലുൾപ്പെടെ മണൽ വാരി ഉപജീവനം നടത്തി വന്നിരുന്ന തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധിയും എംഎൽഎ സഭയുടെ ശ്രദ്ധയിൽപ്പെടുത്തി.
കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കേരളത്തിലുണ്ടായ പ്രളയത്തിന്റെ ഭാഗമായി പുഴകളിലും, ഡാമുകളിലും, സ്വകാര്യ സ്ഥലങ്ങളിലുമെല്ലാം വലിയ തോതിൽ മണൽ അടിഞ്ഞ് കൂടിയിട്ടുണ്ടെന്നും ഇത്തരത്തിൽ അടിഞ്ഞ് കൂടിയിട്ടുള്ള മണൽ ശേഖരിച്ചാൽ പുഴകളിലേയും, ഡാമുകളിലേയും സംഭരണ ശേഷി കൂട്ടുവാൻ സാധിക്കുമെന്നും, ഇത് നിർമ്മാണ മേഖലയിലെ പ്രതിസന്ധി ഒരു പരിധി വരെ പരിഹരിക്കുന്നതിനും മണൽ വാരി ഉപജീവനം നടത്തി വരുന്നവർക്ക് തൊഴിൽ ലഭിക്കുന്നതിനും സഹായകരമായതിനാൽ പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത തരത്തിൽ നിബന്ധനങ്ങൾക്ക് വിധേയമായി മണൽ ശേഖരിക്കുന്നതിനും, വിപണനം നടത്തുന്നതിനും വേണ്ട നടപടി വേഗത്തിൽ സ്വീകരിക്കണമെന്നും എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു.
മണലിന്റെ ലഭ്യതക്കുറവ് മൂലം മണൽ വാരി ഉപജീവനം നടത്തി വന്നിരുന്ന തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നുംപ്രളയത്തിൽ അടിഞ്ഞ് കൂടിയ മണൽ ശേഖരിച്ച് പുഴകളുടെ സംഭരണ ശേഷി കൂട്ടുന്ന വിഷയം സർക്കാരിന്റെ സജീവ പരിഗണനയിൽ ആണെന്നും പരിസ്ഥിതിയ്ക്ക് കോട്ടം തട്ടാത്ത തരത്തിൽ മണൽ ശേഖരിക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണെന്നും, പ്രളയം ബാധിച്ച പ്രധാന നദികളായ പെരിയാർ,പമ്പ,മുവാറ്റുപുഴ,ചാലിയാർ,കടലുണ്ടി,ഭാരതപ്പുഴ എന്നീ നദികളുടെ സാൻഡ് ആഡിറ്റിംഗ് പുരോഗമിക്കുന്നുണ്ടെന്നും സാൻഡ് ആഡിറ്റിംഗ് റിപ്പോർട്ട് അടിസ്ഥാനമാക്കി തുടർ നടപടി സ്വീകരിച്ച് നടപടി ക്രമങ്ങൾ പൂർത്തിയാക്കി മണൽ വാരൽ നടപടി വേഗത്തിലാക്കുമെന്നും,സാൻഡ് ആഡിറ്റിംഗ് അടിസ്ഥാനമാക്കി ഓരോ നദിയിലെയും മണൽ നിയമാനുസൃതം നീക്കം ചെയ്യുന്നതിന് ജില്ലാ തലത്തിൽ നടപടി സ്വീകരിക്കുന്നതാണെന്നും ബഹു:റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ ആന്റണി ജോൺ എംഎൽഎയെ നിയമ സഭയിൽ അറിയിച്ചു.
You must be logged in to post a comment Login