Connect with us

Hi, what are you looking for?

NEWS

റബ്ബർ കർഷകരുടെ വില സ്ഥിരത ഫണ്ട് വേഗത്തിൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ എംഎൽഎ നിയമ സഭയിൽ.

കോതമംഗലം – റബ്ബർ ഉല്‌പാദക സംഘം വഴി കിലോക്ക് 150 രൂപ വീതം ലഭ്യമാക്കി വരുന്ന വില സ്ഥിരത ഫണ്ട് കോതമംഗലം മണ്ഡലത്തിലെ റബ്ബർ കർഷകർക്ക് വേഗത്തിൽ ലഭ്യമാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്ന് ആന്റണി ജോൺ എംഎൽഎ നിയമ സഭയിൽ ആവശ്യപ്പെട്ടു.

റബ്ബർ പ്രൊഡക്ഷൻ ഇൻസെന്റീവ് സ്കീം പ്രകാരം നിലവിൽ നൽകി വരുന്ന 150 രൂപയിൽ നിന്നും തുക വർദ്ധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്നും എംഎൽഎ നിയമ സഭയിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് തനത് റവന്യൂ വരുമാനത്തിൽ കുറവ് വന്നതും,2019 ഒക്ടോബറിനു ശേഷമുള്ള ജി എസ് റ്റി കോംപൻസേഷൻ പൂർണ്ണമായും ലഭിക്കാത്തതും,നടപ്പു സാമ്പത്തിക വർഷം അവസാന പാദത്തിലെ കടമെടുക്കുന്നതിനുള്ള പരിധി കേന്ദ്ര സർക്കാർ വെട്ടിച്ചുരുക്കിയതും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും, നിലവിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് കുടിശ്ശികയായിട്ടുള്ള സബ്സിഡി വിതരണത്തിനുള്ള നടപടികൾ കൈക്കൊള്ളുന്നതാണെന്നും ബഹു:കൃഷി വകുപ്പ് മന്ത്രി പറഞ്ഞു.

റബ്ബറിന്റെ താങ്ങുവില 200 രൂപ ആയി വർദ്ധിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകുന്ന താങ്ങുവിലയായ കിലോയ്ക്ക് 150 രൂപയ്ക്ക് പുറമെ കേന്ദ്ര സഹായമായി 50 രൂപയോടു കൂടി 2020-21 ലെ കേന്ദ്ര ബജറ്റിൽ ഉൾക്കൊള്ളിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ അനുകൂലമായ പ്രഖ്യാപനങ്ങളൊന്നും കേന്ദ്ര ബജറ്റിൽ ഉണ്ടായിട്ടില്ലെന്നും ബഹു:കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ ആന്റണി ജോൺ എംഎൽഎയെ നിയമ സഭയിൽ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!