കോതമംഗലം: എറണാകുളം ജില്ല കരാട്ടെ ദൊ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോതമംഗലം റോട്ടറി ക്ലബ്ബ്,സെന്റ് ജോസഫ് ഹോസ്പിറ്റൽ (ധർമ്മഗിരി),എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവരുമായി സഹകരിച്ച് ദേശീയ സന്നദ്ധ രക്തദാന ദിനമായ ഒക്ടോബർ 1 ന്റെ ഭാഗമായി രക്തദാനം ഒരു ശീലമാക്കുക,രക്തം ദാനം ചെയ്ത് ജീവൻ രക്ഷിക്കുക,രക്തദാനം മഹാദാനം എന്ന സന്ദേശമുയർത്തി കരാട്ടെ അത്‌ലറ്റുകളും മറ്റ് യുവാക്കളും ചേർന്ന് കോതമംഗലം സെന്റ് ജോസഫ്സ്(ധർമ്മഗിരി) ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ രക്തം ദാനം ചെയ്തു. ഹോസ്പിറ്റൽ കോൺഫറൻസ് ഹാളിൽ ചേർന്ന ദിനാചരണ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു.ബോർഡ് ഓഫ് ക്രിക്കറ്റ് കൺട്രോൾ ഓഫ് ഇന്ത്യയുടെ മുൻ വൈസ് പ്രസിഡന്റ് ടി സി മാത്യു മുഖ്യ പ്രഭാഷണം നടത്തി.റോട്ടറി ക്ലബ് പ്രസിഡന്റ് ഡോക്ടർ ജോജു എം ഐസക് അധ്യക്ഷത വഹിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എം പി തോമസ്, റോട്ടറി കരാട്ടെ ക്ലബ് പ്രസിഡന്റ് അഡ്വക്കേറ്റ് കെ ഐ ജേക്കബ്, ഹോസ്പിറ്റൽ സെക്രട്ടറി അഡ്വക്കേറ്റ് മാത്യു ജോസഫ്,ബ്ലഡ് ബാങ്ക് ഇൻ ചാർജ് ഡോക്ടർ ബേബി മാത്യു,റോട്ടറി ക്ലബ്ബ് സെക്രട്ടറി പ്രദീഷ് കെ ഫിലിപ്,ട്രഷറർ ഡോക്ടർ വിജിത് വിജയൻ,ഡോക്ടർ വി ആർ മണി,ജില്ല കരാട്ടെ ദൊ അസോസിയേഷൻ സെക്രട്ടറി പി പി വിജയകുമാർ,ജോയിന്റ് സെക്രട്ടറി റെനി പോൾ,സി ജോബി എം എസ് ജെ,സി ബിൻസി എം എസ് ജെ,സേറ ജെയിംസ് എന്നിവർ പങ്കെടുത്തു.ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ റവ. സിസ്റ്റർ അഭയ എം എസ് ജെ സ്വാഗതവും എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ എ്സിക്യൂട്ടീവ് അംഗം ജോയി പോൾ കൃതജ്ഞതയും രേഖപ്പെടുത്തി.