കോതമംഗലം: ആലുവ – മൂന്നാർ റോഡിൽ ഓടക്കാലിയ്ക്ക് സമീപം ചെറുകുന്നത്ത് നടന്ന വാഹനാപകടത്തിൽ കോതമംഗലം സ്വദേശികൾ മരണപ്പെട്ടു. കുത്തുകുഴി സ്വദേശികളായ അജീഷ് കുമാർ,സുഹൃത്ത് ദീപു എിന്നിവരാണ് മരണപ്പെട്ടത്.ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിയ്ക്കുകയായിരുന്നു.
വൈകിട്ട് മൂന്ന് മണിക്ക് ശേഷമാണ് അപകടം നടന്നത്. നാട്ടുകാർ യുവാക്കളെ ഉടൻ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറുപ്പംപടി പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.



























































