കോതമംഗലം: റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ, ശിശുദിനത്തോടനുബന്ധിച്ചു, കുട്ടംമ്പുഴ വെള്ളാരംകുത്ത് ആദിവാസി കോളനിയിലെ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പോഷകാഹാരങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. റെഡ്ക്രോസ് കോതമംഗലം താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, റെഡ് ക്രോസ് സംസ്ഥാന മാനേജിംഗ് കമ്മറ്റി അംഗം അഡ്വ: രാജേഷ് രാജൻ വിതരണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ നാരായണൻകുട്ടി മുഖ്യ പ്രഭാഷണം നടത്തി. റെഡ് ക്രോസ് ജില്ലാ കമ്മറ്റി അംഗം ലോറൻസ് എബ്രഹാം, താലൂക്ക് സെക്രട്ടറി ബിനോയി തോമസ്, ഷൈജൻ ആൻ്റണി, ഊരുമൂപ്പൻ എൻ രാമൻ, ഊരുമൂപ്പത്തി സുകുമാരി സോമൻ , എസ്.ഡി പ്രമോട്ടർമാരായ സന്ധ്യാ, അമ്പിളി, ഷിബി, എന്നിവർ പ്രസംഗിച്ചു.
ആദിവാസി കുടി കളിൽ നിരവധി കുട്ടികൾ പോഷകാഹാര കുറവുമൂലം ദുരിതം അനുഭവിക്കുന്നതിനാൽ അവർക്കു വേണ്ട കൂടുതൽ കിറ്റുകൾ വരും നാളുകളിൽ വിതരണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.