കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്തുന്നതിന് ഡിവൈഎഫ്ഐ നടപ്പാക്കുന്ന റീ സൈക്കിൾ കേരള പദ്ധതിയിലേക്ക് മാതൃകാപരമായ ഇടപെടലുമായി തൃക്കാരിയൂർ കിഴക്കൻകാവ് അന്നപൂർണേശ്വരി ക്ഷേത്രം. അമ്പതോളം പഴയ ഓട്ട് വിളക്കുകളും,100 കിലോ നെല്ലും ക്ഷേത്രം ട്രസ്റ്റി ഇഞ്ചൂർമന ഇ ജി വിഷ്ണു നമ്പൂതിരിയിൽ നിന്ന് ആൻ്റണി ജോൺ എംഎൽഎ വസ്തുക്കൾ ഏറ്റുവാങ്ങി. ഇതൊടൊപ്പം വിഷ്ണു നമ്പൂതിരി തൻ്റെ പുതിയ ത്രെഡ് മില്ലിംഗ് മിഷിനും,പഴയ കമ്പ്യൂട്ടറും എംഎൽഎയെ ഏൽപ്പിച്ചു. കോതമംഗലത്തിൻ്റെ സാംസ്കാരിക കേന്ദ്രമായ തൃക്കാരിയൂരിലെ ക്ഷേത്രത്തിൻ്റെ ഇടപെടൽ സമൂഹത്തിനാകെ മാതൃകയാണെന്ന് എംഎൽഎ പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ പി ജയകുമാർ,സി പി ഐ എം തൃക്കാരിയൂർ ലോക്കൽ സെക്രട്ടറി കെ ജി ചന്ദ്രബോസ്,തൃക്കാരിയൂർ മേഖല സെക്രട്ടറി ശ്രീജിത്ത് കെ എൻ,വ്യാപാരി വ്യവസായി സമിതി എരിയ കമ്മിറ്റി അംഗം രവീന്ദ്രൻ കുടിയിൽ,സൂരജ് സി എസ് എന്നിവർ സംബന്ധിച്ചു.
